കഥകളിസംഗീതം അരങ്ങേറ്റം – പി. എം. ആര്യന്
കഥകളി സംഗീതത്തില്‍ ഒരു പുതിയ സ്വരം
കേന്ദ്ര സര്‍ക്കാരിന്റെ സംസ്കാരിക മന്ത്രാലയത്തിന്നു കീഴില്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര കഥകളി കേന്ദ്രത്തിലെ ഓഡിറ്റോറിയത്തിലാണ് 2013 ജനവരി 26ന് ശ്രീ. പി. എം. ആര്യന് അരങ്ങേറ്റം കുറിച്ചത്.
കഥകളി കേന്ദ്രത്തിലെ സംഗീതാധ്യാപകനായ ശ്രീ.കോട്ടയ്ക്കല്‍ ജയനില്‍ നിന്നാണ് അദ്ദേഹം കഥകളി സംഗീതം അഭ്യസിച്ചത്. ആറുമാസം കൊണ്ട് പുറപ്പാടും മേളപ്പദവും ഹൃദിസ്ഥമാക്കിയ ശ്രീ. ആര്യന് ഗുരുവിന്റെയും കഥകളി കേന്ദ്രത്തിലെ മറ്റുള്ളവരുടെയും പ്രോത്സാഹനമാണ് അരങ്ങേറ്റം നടത്തുവാന്‍ പ്രേരണയായത്.
ഇന്ത്യയിലും വിദേശത്തുമായി 40 വര്‍ഷം ഔദ്യോഗിക ജീവിതം നയിച്ച ശ്രീ. പി. എം. ആര്യന് എറിക്സണ് എന്ന ബഹുരാഷ്ട്ര കമ്പനിയുടെ ജനറല്‍ മാനേജര്‍ പദവിയില്‍ നിന്നു വിരമിച്ച ശേഷമാണ് കഥകളി സംഗീതപഠനം തുടങ്ങിയത്. അരങ്ങേറ്റത്തിനു ശേഷവും അര്‍പ്പണ ബുദ്ധിയോടെ അദ്ദേഹം കഥകളി സംഗീതാഭ്യസനം തുടരുന്നു.
എ. പി. എന്‍