ശ്രദ്ധ – ശ്രീ. ജി. എന്‍. പിള്ളയുടെ ദര്ശനസമ്പുടം
ആത്മാന്വേഷകനില് നിത്യസത്യത്തിന്റെ
അവബോധമുണര്‍ത്താന്‍ പര്യാപ്തങ്ങളായ
ദര്ശനരേഖകളാണ് ‘ശ്രദ്ധ’യുടെ ഉള്ളടക്കം.
ഗുരുവര്യനായ മഹാചിന്തകന്റെ
ഈ ആശയലോകം അത്യന്തസൂക്ഷ്മങ്ങളായ
യോഗതത്ത്വങ്ങള്‍ അനാവരണം ചെയ്യുന്നു.
ഭൂതശുദ്ധിയെക്കുറിച്ചും പാപമുക്തിയെക്കുറിച്ചും
ശോധിയെക്കുറിച്ചും ബോധിയെക്കുറിച്ചുമെല്ലാം
ഉള്‍വെളിച്ചം പകരുന്നതാണ് ഈ സാധനാപാഠം.
ശ്രീ.ജി.എന്‍ പിള്ള എന്ന ആചാര്യന്റെ
ആര്‍ജ്ജവവും അവഗാഹവും വ്യക്തമാക്കുന്നവയാണ്
ഈ ദര്ശനസമ്പുടത്തിലെ ജ്ഞാനരശ്മികള്‍.
തുടര്‍ന്നുവരുന്ന 64 ദളങ്ങളില്‍ അവയുടെ
ഭാവദീപ്തി അടുത്തറിയുക