ശരവണം

അസാധാരണമായ അനുഭവതലമാണ് ഈ നോവലെറ്റിന്റെ മുഖമുദ്ര ആദ്ധ്യാത്മികവും മാനസികവുമായ സമസ്യകള്‍ ചര്‍ച്ച ചെയ്യുന്ന ഈ കൃതി മനുഷ്യന്റെ അസ്‌തിത്വത്തിന്റെ അടിസ്ഥാനതത്ത്വം അനാവരണം ചെയ്യുന്നു മനസ്സിലെ കടുംകെട്ടുകള്‍ മുറുകി ഇരുളിലേക്ക് വഴുതിവീഴാന്‍ തുടങ്ങുന്ന ഒരാത്മാവിനെ സത്യബോധത്തിന്റെ തൂവെളിച്ചത്തിലേയ്‌ക്ക് നയിക്കുന്ന ഗുരുചര്യയുടെ അഭിദര്‍ശനം ഈ രചനയെ ധന്യമാക്കുന്നു ആത്മനൊമ്പരത്തിന്റെ നിഴല്‍പ്പാടില്‍നിന്ന് ജീവിതത്തിന്റെ പ്രസാദപൂര്‍ണ്ണമായ പുലരിയിലേയ്‌ക്കുള്ള പ്രയാണത്തിന്റെ കഥയാണ് ‘ശരവണം’.
‘കുങ്കുമ’ത്തില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രസിദ്ധീകരിക്കപ്പെട്ട ഈ നോവലെറ്റ് പുസ്‌തകരൂപത്തില്‍ ഇപ്പോഴാണ് പുറത്തുവരുന്നത് എല്ലാം കാലമാണല്ലോ നിശ്ചയിക്കുന്നത് “പൂര്‍വ്വലോകത്തെ ജയിക്കുക, പുതിയലോകം നിര്‍മ്മിക്കുക അതാണ് മനുഷ്യവര്‍ഗ്ഗത്തിന്റെ സര്‍ഗ്ഗകര്‍മ്മം” എന്ന് ഓര്‍മ്മിപ്പിക്കുന്ന ഈ കൃതി സഹൃദയരായ വായനക്കാര്‍ സഹര്‍ഷം സ്വീകരിക്കുമെന്ന് പ്രത്യാശിക്കുന്നു