ഭാഷാപാഠങ്ങള്‍
ഭാഷാപഠനത്തിന് ഒരു മുഖവുര ഒരുക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. പ്രതിഭാധനരായ ഏറെ പണ്ഡിതന്മാര് ഭാഷാപഠനഗവേഷണ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. അവരെക്കുറിച്ചും അവരുടെ സംഭാവനകളെക്കുറിച്ചും ഒരേകദേശരൂപം ലഭിക്കുവാന്‍ ‘ഭാഷാപാഠങ്ങള്‍’ സഹായകമാവും. ദക്ഷിണേന്ത്യന്‍ ഭാഷാപഠനത്തിന് തുടക്കം കുറിച്ച മഹാരഥന്മാരേയാണ് ഈ ചെറുഗ്രന്ഥത്തില്‍ മുഖ്യമായും പ്രതിപാദിക്കുന്നത്; ഒപ്പം ചില ഭാഷാതത്ത്വങ്ങളും പങ്കുവെയ്ക്കുന്നു. ശ്രീ.എ.പി നളിനന് സമാകലനം നിര്‍വ്വഹിച്ച ‘ഭാഷാപാഠങ്ങള്‍’ ഭാഷാകുതുകികകള്ക്ക് ഹൃദ്യമാകുമെന്നു കരുതുന്നു.