ഒരു രാവിന്റ നോവ്

Kakkad Narayanan
Kakkad Narayanan

കഥകേട്ടുറങ്ങാത്ത രാവുകള്‍
രാപ്പക്ഷി തിരയുന്ന തേങ്ങലുകള്‍
ഇരുട്ടിലൂടിഴയുന്ന രൂപങ്ങള്‍
ഭീതി ജനിപ്പിക്കും ഘോഷങ്ങള്‍

കേള്‍ക്കുന്നു ദൂരെ ദൂരെയായ്
കേഴുന്ന ജീവന്റെ തേങ്ങലുകള്‍
പിടയുന്ന കൈകളുയര്‍ത്തി
അരുതേയെന്നോതുന്നു വീണ്ടും

image

കറുപ്പും പുതച്ചതാ രാത്രി
കാവുകള്‍ തീണ്ടി നടന്നു
പിടയുന്ന ജീവനെയേതോ
കടന്നലുകള്‍ കുത്തിനോവിച്ചു

മദിച്ചു നടന്നിതു കാറ്റും
പെരുമ്പറ കൊട്ടി  നഭസ്സും
കണ്ണീരു പെയ്തു കുളിര്‍ത്തു
ഭൂമി പാപങ്ങളേറ്റി നമിച്ചു.

കല്ലെറിയുന്നിതാ മര്‍ത്ത്യന്‍
പാപക്കറ പൂണ്ട കയ്യാല്‍
സ്നേഹതീരങ്ങളും തേടി
ദൈവം അലഞ്ഞു നടന്നു.

– കക്കാട് നാരായണന്‍.

Share Button