വര്‍ണ്ണരാജി
ഭാവസ്പന്ദങ്ങള്‍ മനസ്സിലുണര്‍ത്തുന്ന വര്‍ണ്ണരാജികള്‍ താളുകളില്‍ പകര്‍ത്തുക എന്നത് ഒരു ചിത്രകാരന് ആനന്ദകരമായ ഒരനുഭവമാണ്. ഭാവവും രൂപയും ലയിച്ചുചേര്‍ന്ന് നവമാനമൊരുക്കുകയാണ് എ.പി നളിനന്റെ ഈ അമൂര്‍ത്ത രചന.
സ്നേഹം, സാന്ത്വനം, സൌന്ദര്യം, സത്യം തുടങ്ങിയ അതിജീവനത്തിന്റെ അന്തര്‍ധാരകളെ ഈ ചിത്രം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
മയില്‍പ്പീലിക്കണ്ണുപോലെ, മഴവില്‍ക്കൊടിപോലെ നിറഭേദങ്ങളുടെ പൊലിമ ചൂടി നളിനന്റെ ഈ രചന അനുവാചകരെ ആകര്‍ഷിക്കുന്നു; വാക്കുകള്‍ക്കും വരകള്‍ക്കുമപ്പുറം വര്‍ണ്ണപ്രപഞ്ചത്തിന്റെ വിസ്മയത്തിലേക്ക് ആനയിക്കുന്നു.