കേരളപ്പെരുമ
ഭാരതപ്പുഴയോളം പാടി
കേരളമൊരു മലര്‍വാടി..
പലവര്‍ണ്ണപ്പൂവുകള്‍ വിടരും
പലധര്‍മ്മപ്പൊരുളുകള്‍ വാഴും
ശാന്തസുന്ദരസംഗമഭൂമി…!
കഥകളിയും പടയണിയും
കളിയാടും തിരുമുറ്റം
കോല്‍ക്കളിയും മാര്‍ഗ്ഗംകളിയും
വിളയാടും കളിമുറ്റം….!
സ്വാതിമന്നന്‍ മിനുക്കിട്ട മോഹിനിയാട്ടം….!
മാനവേദ നൃപനുടെ കൃഷ്ണനാട്ടം…!
-ഭാരതപ്പുഴയോളം പാടി
കേരളമൊരു പൂവാടി….
പൂരമേളപ്പെരുക്കമിട്ടൂ
ശ്രീമൂലസ്ഥാനം…!
വേദസൂക്തമുരുക്കഴിച്ചു
കടവല്ലൂര്‍ ഗ്രാമം….!
മാമാങ്കപ്പെരുമകള്‍ പാടി
തിരുനാവാദേശം….!
മാപ്പിളശീലുമൂളി
അറബിക്കടലോരം…!
-ഭാരതപ്പുഴയോളം പാടി
കേരളമൊരു പൂവാടി….!
വേമ്പനാട്ടുകായല്‍ത്തിരകള്‍
വേണാടിന്‍ കഥായോതി….
വീരപഴശ്ശിത്തമ്പുരാനു
വയനാടും സ്തുതിപാടി….!
കടത്തനാടന്‍ കരുത്തുകാട്ടി
കളരിത്തറമുറ്റം….!
അലറിവിളിച്ചാടീ, തീ-
ച്ചാമുണ്ടിത്തെയ്യം….!
-ഭാരതപ്പുഴയോളം പാടി
കേരളമൊരു മലര്‍വാടി…!
പലവര്‍ണ്ണപ്പൂവുകള്‍ വിടരും
പലധര്‍മ്മപ്പൊരുളുകള്‍ വാഴും
ശാന്തസുന്ദരസംഗമഭൂമി…!
-എ.പി.നളിനന്‍