ഒരു നിറദീപത്തിന്റെ ഓർമ്മയ്ക്ക് …
നിറദീപമായ്
നിർമ്മല ഭാവമായ്
ആർദ്രമൊരു ഗീതമായ്
അമലേ എന്നാത്മാവിൻ തെളിഞ്ഞു നില്പൂ ..
നീ വിളങ്ങിനിപ്പു..
ഇരുളിൽ മുഖം ചേർത്തു
തേങ്ങുമെൻ അരികിൽ
ഒരു സാന്ത്വനമായി…
ഉരുകുമെൻ മനസ്സിനെ
തഴുകി ഉറക്കും ഹരിചന്ദനമായി…
കുളിർ ചന്ദനമായി..!
നിറദീപമായ്
നിർമ്മല ഭാവമായ്
ആർദ്രമൊരു ഗീതമായ്
അമലേ എന്നാത്മാവിൽ
തെളിഞ്ഞുനില്പൂ …
നീ വിളങ്ങി നില്പൂ …
വഴിയാത്രകളിൽ
തളരും നേരം
ഒരു കൈെത്താങ്ങായി..
വിരസ വേളയിൽ
മധുരം മൊഴിയും
രാഗവതിയായി..
അനുരാഗവതിയായി…
നിറദീപമായ്
നിർമ്മല ഭാവമായ്
ആർദ്രമൊരു ഗീതമായ്
അമലേ എന്നാത്മാവിൽ
തെളിഞ്ഞുനില്പൂ..
നീ വിളങ്ങി നില്പൂ ..!
– എ. പി. നളിനൻ