“നിമിഷ നേരമെങ്കിലും…”

രചന: എ.പി.നളിനൻ
———————–
ഒരു കാർമുകം പോൽ
എൻ മുന്നിൽ
വിരിഞ്ഞു;പൊലിഞ്ഞു.
– നീ വിരിഞ്ഞു;പൊലിഞ്ഞു…

നിമിഷ നേരമെങ്കിലും
നിൻ അഴകെഴും മുഖദർശനം –
തരളിതമെൻ മനതാരിൽ
പകർന്നൂ
സുഖ-സാന്ത്വനം !

ഒരു കാർമുകം പോൽ
എൻ മുന്നിൽ വിരിഞ്ഞു;പൊലിഞ്ഞു..
നീ വിരിഞ്ഞു;പൊലിഞ്ഞു…

നിമിഷനേരമെങ്കിലും
നിൻ മധുരമാം മന്ദസ്മിതം
ഇടറുമെൻ അകതാരിൽ
പകർന്നു
സ്നേഹാമൃതം..!

ഒരു കാർമുകം പോൽ
എൻ മുന്നിൽ വിരിഞ്ഞു;
പൊലിഞ്ഞു…
നീ വിരിഞ്ഞു;പൊലിഞ്ഞു..

നിമിഷ നേരമെങ്കിലും
നിൻ വിരൽത്തുമ്പിൻ സ്പർശനം
തളരുമെൻ സിരകളിൽ
പകർന്നു
പുതുജീവനം..!

ഒരു കാർമുകം പോൽ
എൻ മുന്നിൽ വിരിഞ്ഞു;പൊലിഞ്ഞു…
നീ വിരിഞ്ഞു;പൊലിഞ്ഞു.. “

Share Button