ആത്മസംഗീതം

വിട പറയുംമുമ്പേ
ഇതൾ കൊഴിയുംമുമ്പേ
ഇളം തെന്നലേ
നിൻ കാതിൽ മൂളാം
മധുര മോഹനഗാനം
ഹൃദയ തരളിത രാഗം !
അളകമൊതക്കി
പുളകമുണർത്തി
പകരാം ഒരു ഗീതം
ആത്മസംഗീതം.!

കാലമതേറ്റു പാടാം .
കാണാക്കുയിലതു മൂളിടാം
കാതരയാമൊരു പെൺകൊടി ഒരു നാൾ
കരളിൽ കുടിവെക്കാം.!

വിട പറയംമുമ്പേ
ഇതൾ കൊഴിയും മുമ്പേ ഇളംതെന്നലേ
നിൻ കാതിൽ മൂളാം മധുര മോഹനഗാനം
ഹൃദയ തരളിതരാഗം..!
അളകമൊതുക്കി
പുളകമുണർത്തി
പകരാം ഒരു ഗീതം
ആത്മ സംഗീതം.!

ഓളമതേറ്റു പാടാം
തീരം താളമിടാം
താഴ് വരയാകെ
പീലിവിടർത്തി
ഗീതമിതേറ്റു പാടാം.!

വിടപറയുംമുമ്പേ
ഇതൾ കൊഴിയും മുമ്പേ
ഇളംതെന്നലേ
നിൻ കാതിൽ മൂളാം
മധുരമോഹനഗാനം.!

–എ.പി.നളിനൻ

Share Button