നളിനദളങ്ങൾ
ഇതൊരു തിരിഞ്ഞു നോട്ടമാണ്. കടന്നു പോന്ന വഴിത്താരകള്‍ നിമ്നോന്നതങ്ങള്‍ നിറഞ്ഞതായിരുന്നുവെങ്കിലും ഉദയവർണങ്ങളും ഇളവെയിലൊളിയും വേലിപ്പൂക്കളുടെ നിറഭേദവും വയല്‍ വരമ്പത്തെ സ്‌നേഹപ്പുല്‍ക്കൊടികളും അന്തിത്തുടുപ്പു
മെല്ലാം മനസ്സില്‍ നിറഞ്ഞു നില്ക്കുന്നു. എന്റെ ജീവിതത്തിലെ നിനവുകളും നിറവുകളുമാണ് ‘നളിനദളങ്ങളി’ല്‍ രേഖപ്പെടുത്തിയിരിക്കുന്നത്; ആരോടും പരിഭവമില്ലാതെ, പകയില്ലാതെ ചില അനുഭവ സാക്ഷ്യങ്ങള്‍. നേര്‍ക്കാഴ്ചകള്‍ ഏറെ ഒരുക്കുന്നുണ്ടെങ്കിലും ഈ രചന ഒരാത്മകഥയല്ല. ആത്മരേഖ എന്നു വിശേഷിപ്പിക്കാമെന്നു തോന്നുന്നു.
— എ. പി. നളിനൻ