അമ്മയെന്നും അമ്മയല്ലേ..!
അമ്മയ്ക്ക് ഞാനൊരു കുഞ്ഞോമന..
അമ്മിഞ്ഞ നുകരും പിഞ്ചോമന..
അമ്മതൻമാറിൽ ചേർന്നുറങ്ങും
കൺമണി, പൊൻമണി കുഞ്ഞോമന ..
മുത്തം നല്കിയാലും ചൂണ്ടി –
മുക്കിലിരുത്തിയാലും പിച്ചനടത്തിയാലും
പിച്ചിനോവിച്ചാലും അമ്മയെന്നും അമ്മയല്ലേ ,
കൺമണിക്കുഞ്ഞിൻ പൊന്നമ്മയല്ലേ..!
അമ്മയ്ക്കു ഞാനൊരു കുഞ്ഞോമന..
താരാട്ടുപാടിയാലും ചെറു-
താഡനമേകിയാലും
കണ്ണെഴുതിച്ചാലും
കുന്നിപിടിച്ചാലും അമ്മയെന്നും അമ്മയല്ലേ
കൺമണിക്കുഞ്ഞിൻ പൊന്നമ്മയല്ലേ..
അമ്മയ്ക്കു ഞാനൊരു കുഞ്ഞോമന..
അമ്മിഞ്ഞ നുകരും പിഞ്ചോമന
അമ്മ തൻ മാറിൽ ചേർന്നുറങ്ങും
കൺമണി, പൊൻമണി കുഞ്ഞോമന..
– എ.പി. നളിനൻ