“ഭാരതം ഒരു കേദാരം”
ഭാരതം ഒരു കേദാരം
ഭാസുരം മനോഹരം!
സത്യധർമ്മങ്ങൾ വിളയും
നിത്യസൗഹൃദം
പുലരും
ഭാരതമൊരു കേദാരം
ഭാസുരം മനോഹരം!
നമിപ്പൂ നമ്മളീ
ജന്മഭൂമിയെ സാദരം!
ഭാരതമൊരു കേദാരം
ഭാസുരം മനോഹരം !
വേദവേദി ഭാരതം
കർമ്മഭൂമി കിർത്തിതം
നന്മ പൂക്കും നന്ദനം
ജന്മഭൂവിനു വന്ദനം!
ഭാരതം ഒരു കേദാരം
ഭാസുരം മനോഹരം!
ഗംഗയും യമുനയും
സിന്ധുവും കാവേരിയും
മന്ത്രതീർത്ഥമായ്
ഒഴുകും
പുണ്യ കേദാരം!
ധന്യകേദാരം!
ഭാരതമൊരു കേദാരം
ഭാസുരം മനോഹരം!
ബോധി വൃക്ഷം
പൂത്തുലയും
ശാന്ത കേദാരം
പാവനം പവിത്രമീ
ഹരിതകേദാരം !
നമിപ്പൂ നമ്മളീ
ജന്മഭൂമിയെ സാദരം!
ഭാരതമൊരു കേദാരം
ഭാസുരം മനോഹരം!
— എ.പി.നളിനൻ
Watch the video on YouTube