വരകളും വര്‍ണ്ണങ്ങളും

ഭാവസാന്ദ്രമായ പെയിന്റിംഗുകളിലൂടെ നമ്മെ വിസ്മയിപ്പിക്കുന്ന കൃതഹസ്തനായ ചിത്രകാരനാ‍ണ് ഡോ.സനല്‍കൃഷ്ണന്‍ . വാട്ടര്‍ കളറിലൂള്ള സുന്ദരഗ്രാമീണ ദൃശ്യങ്ങളും ഓയില്‍ കളറിലുള്ള വിഖ്യാതരുടെ പോര്‍ട്രെയിറ്റുകളും ചാര്‍ക്കോള്‍ ‍-പെന്‍സില്‍ സ്കെച്ചുകളും ഉള്‍ക്കൊള്ളുന്ന വൈവിധ്യമാര്‍ന്ന രചനകളാണ് ഡോ.സനല്‍കൃഷ്ണന്‍ നമുക്ക് കാഴ്ചവെയ്ക്കുന്നത്. ഡോ.സനല്‍കൃഷ്ണന്റെ ചിത്രരചനകളിലെ നിറമേളനം കൗതുകമുണര്‍ത്തുന്നു. രേഖീയമായ പ്രതലങ്ങള്‍ക്കപ്പുറം ഈ ചിത്രകാരന്റെ സ്കെച്ചുകള്‍ നവമാനമുള്‍ക്കൊണ്ട് ഭാവദീപ്തി കൈവരിക്കുന്നു. കഥാകാരന്‍ ,കവി എന്നീനിലകളിലും മുഖമുദ്രപതിപ്പിച്ച ഈ യുവകലാകാരന്‍ ഇപ്പോള്‍ ആയുര്‍വേദത്തില്‍ എം.ഡി. യ്ക്ക് പഠനം തുടരുന്നു.

Share Button