ഒരു രാവിന്റ നോവ്
കഥകേട്ടുറങ്ങാത്ത രാവുകള്‍
രാപ്പക്ഷി തിരയുന്ന തേങ്ങലുകള്‍
ഇരുട്ടിലൂടിഴയുന്ന രൂപങ്ങള്‍
ഭീതി ജനിപ്പിക്കും ഘോഷങ്ങള്‍
കേള്‍ക്കുന്നു ദൂരെ ദൂരെയായ്
കേഴുന്ന ജീവന്റെ തേങ്ങലുകള്‍
പിടയുന്ന കൈകളുയര്‍ത്തി
അരുതേയെന്നോതുന്നു വീണ്ടും
കറുപ്പും പുതച്ചതാ രാത്രി
കാവുകള്‍ തീണ്ടി നടന്നു
പിടയുന്ന ജീവനെയേതോ
കടന്നലുകള്‍ കുത്തിനോവിച്ചു
മദിച്ചു നടന്നിതു കാറ്റും
പെരുമ്പറ കൊട്ടി നഭസ്സും
കണ്ണീരു പെയ്തു കുളിര്‍ത്തു
ഭൂമി പാപങ്ങളേറ്റി നമിച്ചു.
കല്ലെറിയുന്നിതാ മര്ത്ത്യന്
പാപക്കറ പൂണ്ട കയ്യാല്‍
സ്നേഹതീരങ്ങളും തേടി
ദൈവം അലഞ്ഞു നടന്നു.
– കക്കാട് നാരായണന്.