ഇതൊരു തിരിഞ്ഞു നോട്ടമാണ്. കടന്നു പോന്ന വഴിത്താരകള്‍ നിമ്നോന്നതങ്ങള്‍ നിറഞ്ഞതായിരുന്നുവെങ്കിലും ഉദയവർണങ്ങളും ഇളവെയിലൊളിയും വേലിപ്പൂക്കളുടെ നിറഭേദവും വയല്‍ വരമ്പത്തെ സ്‌നേഹപ്പുല്‍ക്കൊടികളും അന്തിത്തുടുപ്പു മെല്ലാം മനസ്സില്‍ നിറഞ്ഞു നില്ക്കുന്നു. എന്റെ ജീവിതത്തിലെ നിനവുകളും നിറവുകളുമാണ് ‘നളിനദളങ്ങളി’ല്‍ രേഖപ്പെടുത്തിയിരിക്കുന്നത്; ആരോടും പരിഭവമില്ലാതെ, പകയില്ലാതെ ചില അനുഭവ സാക്ഷ്യങ്ങള്‍. നേര്‍ക്കാഴ്ചകള്‍ ഏറെ ഒരുക്കുന്നുണ്ടെങ്കിലും…
അടുത്ത മാസം റിലീസ് ആകുന്ന “സ്വരം “എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. കഥ -തിരക്കഥ -സംഭാഷണം..: എ. പി. നളിനൻ സംവിധാനം : നിഖിൽ മാധവ് നിർമ്മാണം : രാജകീയം സിനിമാസ്
ആർദ്രമായ ഒരു സന്ധ്യ യിൽ തരളിതമായ സ്വരത്തിൽ അവൾ മൊഴിഞ്ഞു: ” ഞാൻ എത്രമാത്രം ഇഷ്ടപ്പെടുന്നു എന്നറിയ്വോ? ” പക്ഷെ, അതൊരു വിടവാങ്ങലായിരുന്നു. മുറിപ്പാടുകൾ തലോടി നടന്നുനീങ്ങുമ്പോൾ മനസ്സ് മന്ത്രിച്ചു: വരും വരായ്മകളുടെ വളവുകളിൽ ഇടറി നില്ക്കരുത്. പുതിയ പുലരികൾ കാത്തിരിക്കുന്നു… കരിവളകിലുക്കി കാലം കടന്നുപോയി. “എല്ലാം ഞാനറിഞ്ഞു….