ആചാര്യനീരാജനം
അനന്തതതൊട്ട് തിരിച്ചിറങ്ങി ലോകമംഗളം – അതാണ് മഹായോഗികളുടെ കണക്ക്. ഈ കലിയുഗ സംക്രമസന്ധ്യയില്‍ സത്യാന്വേഷകരുടെ അന്തര്‍ബോധമുണര്‍ത്തി യോഗപഥത്തിലേയ്‌ക്ക് നയിച്ച ഗുരുവര്യന്റെ ധന്യസ്‌മരണകളുണര്‍ത്തി ഒരൊത്തുചേരല്‍. അതൊരു ആചാര്യനിരാജനമായിരുന്നു. ഫെബ്രുവരി 21ന് കോഴിക്കോട് ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ജി.എന്‍ പിള്ള അനുസ്‌മരണം; ജി.എന്‍ പിള്ള എന്ന മഹാചിന്തകന്റെ ദര്‍ശന സമ്പുടം…