അനന്തമായ നാദബ്രഹ്മത്തിന്റെ പ്രതിഫലനമാണ് സംഗീതം. സാമവേദമാണ് സംഗീതത്തിനടിസ്ഥാനമെന്ന് ആര്‍ഷജ്ഞാനം. സപ്തസ്വരങ്ങളുടെ വിന്യാസംകൊണ്ട് സാധിതമാകുന്ന നിരവധി രാഗഭാവങ്ങള്‍. എഴുപത്തിരണ്ടു മേളകര്‍ത്താരാഗങ്ങളും അവയുടെ ജന്യങ്ങളും ചേര്‍ന്നൊരുക്കുന്ന വിസ്മയകരമായ സംഗീതപദ്ധതി. അരയന്നപ്പിടയുടെ ചിറകിലേറിവരുന്ന സരസ്വതീദേവിയുടെ വരദാനം, വരവീണയില്‍ സാന്ത്വനമുണര്ത്തുന്ന സ്വരമോഹനം. സംഗീതം, ജീവിതം തന്നെയാണെന്നും സംഗീതം ഒരു സാഗരമാണെന്നുമെല്ലാം നാദോപാസകര്‍ പറയാറുണ്ട്. മോക്ഷദായകമായ…