വിഖ്യാതനായ ഐറിഷ്കവി ഡബ്ലിയു. ബി. യേറ്റ്സ് എഴുതുകയുണ്ടായി: “A work of art is the social act of a solitary man” എന്ന്, സമൂഹവും കലാകാരനും തമ്മിലുള്ള ബന്ധത്തെ ചുരുങ്ങിയ വാക്കുകളില്‍ നിഷ്കൃഷ്ടമായി നിര്‍വ്വചിച്ചിരിക്കയാണ് യേറ്റ്സ്. ഏതു കലാസൃഷ്ടിയും ഏകാകിയായ കലാകാരന് ഏകാഗ്രമായി രൂപം നല്‍കുന്നതാണ്….
താജ് ബംഗാളിലെ ശീതീകരിച്ച മുറിയില്‍ അനുവിനു ശ്വാസം മുട്ടുന്നപോലെ തോന്നി. ഓഫീസാവശ്യത്തിനു കല്‍ക്കത്തയ്ക്കു പോകുന്ന അവന്റെ കൂടെ വാശിപിടിച്ച് ഇറങ്ങിത്തിരിച്ചത് ഇങ്ങിനെ റൂമില്‍ ചടഞ്ഞിരിക്കനായിരുന്നില്ലല്ലൊ. നിന്റെ കൂടെ കറങ്ങാനൊന്നും എനിക്കു സമയമുണ്ടാവില്ലെന്ന അവന്റെ മുന്‍കൂര്‍ ജാമ്യം അവളെ യാത്രയില്‍ നിന്നും പിന്തിരിപ്പിച്ചില്ല. കല്‍ക്കത്ത എന്നു കേട്ടതുമുതല്‍ അവളൊരു സ്വപ്നലോകത്തായിരുന്നു….