ഭാവരേഖകള്‍


വരികളിലൂടെയും വരകളിലൂടെയും മനസ്സ് തുറക്കുകയാണ് പ്രസന്ന ആര്യന്‍. “അഴിച്ചു വെച്ചിടങ്ങളില്‍നിന്നും….” എന്ന ഈ എഴുത്തുകാരിയുടെ ഏറ്റവും പുതിയ പുസ്തകത്തില്‍ വാക്കുകള്‍ക്കൊപ്പം സ്വന്തം ചിത്രങ്ങളും സന്നിവേശിപ്പിച്ചുകൊണ്ട് അപൂര്‍വ്വമായ ഒരനുഭവസാധ്യത നമുക്കുമുന്നില്‍ തുറന്നിട്ടിരിക്കുന്നു. “ഒന്നു തുളുമ്പിയാല്‍ തൂവി നിറയാനുള്ള കവിതയില്‍ വരികള്‍ക്കിടയില്‍ ആര്‍ക്കുമിറങ്ങി നടക്കുവാന്‍ പാകത്തില്‍ ഇത്രയുമിടമെന്തിനാണ്?” എന്ന പുറംചട്ടയിലെ ചോദ്യം…

Share Button
Read More...

ഒളിച്ചുകളി


ആകാശക്കുന്നിന്‍ ചെരുവില്‍ ഒരു മൂവന്തിനേരത്ത് നക്ഷത്രക്കുരുന്നുകള്‍ ഒളിച്ചുകളിക്കാനൊരുങ്ങി. ആര് ആരെ തിരയണമെന്ന കാര്യത്തില്‍ അവര്‍ തമ്മില്‍ തര്‍ക്കമായി- “നമുക്ക് നറുക്കിട്ടു നോക്കാം……” “അതുവേണ്ട; നാണയമിട്ടു നോക്കാം……” “ചൂണ്ടിപ്പറഞ്ഞു നോക്കാം…..” തര്‍ക്കം മൂത്ത് മൂത്ത് അടിപിടിയുടെ വക്കോളമെത്തി. സൂര്യമുത്തച്ഛന്‍ പകലൂണും കഴിഞ്ഞു മയക്കമായിരുന്നു. താരക്കുരുന്നുകളുടെ കശപിശ പറവകളുടെ ചിലപ്പായി പച്ചിലക്കാടുകളില്‍…

Share Button
Read More...

അനുയാത്രകള്‍, അഭിമുഖങ്ങള്‍


മൂന്നര പതിറ്റാണ്ടായി മലയാള സാഹിത്യ-മാധ്യമരംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന ശ്രീ.എ.പി. നളിനന്റെ ഏറ്റവും പുതിയ പുസ്തകമായ ‘അനുയാത്രകള്‍, അഭിമുഖങ്ങള്‍’ സാഹിത്യ പത്രപ്രവര്‍ത്തനത്തിന്റെ സാധ്യതകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. പത്രപ്രവര്‍ത്തനം ഇവിടെ സര്‍ഗ്ഗസപര്യയായി മാറുന്നു. ‘ഹ്യൂമന്‍ ഇന്‍ററസ്റ്റ് സ്റ്റോറി’കള്‍ക്കുമപ്പുറം വിഷയത്തിന്റെ അനുഭൂതിതലവും ആത്മഭാവവും വായനക്കാര്‍ക്ക് അനുഭവവേദ്യമാക്കുന്ന രചനകളാണ് ഈ പുസ്തകത്തിലുള്ളത്. ‘അനുയാത്രകള്‍’ എന്ന ആദ്യഭാഗത്തില്‍…

Share Button
Read More...