പച്ചമാങ്ങ തിന്നുപുളിച്ച പല്ലില്‍ ഉമിക്കരി അമര്‍ത്തി തേക്കുമ്പോഴുണ്ടാകുന്ന ആ ഒരസ്വസ്ഥത… അതുപോലെയാണ് മനസ്സില്‍… വിവരിക്കാനാവാത്ത ഒരു തരം തരിപ്പ്. തമ്പാനൂര്‍ ബസ് സ്റ്റാന്റില്‍ കാല് ചവിട്ടിയപ്പോള്‍ മുതല്‍ ഞാനിതനുഭവിച്ചുതുടങ്ങിയതാണ്… കാലിന്റെ പെരുവിരലില്‍ തുടങ്ങി വാരിയെല്ലിന്റെ വശങ്ങളിലൂടെ മൂക്കിന് തുമ്പത്തുവരെയെത്തുന്ന ഒരു മിന്നായം. കൊന്നത്തെങ്ങിന്റെ ഉച്ചിയില്‍വരെ പിടിച്ചുകയറിയവന്‍ താഴേക്കു നോക്കിയാലുണ്ടാവുന്ന…
അസാധാരണമായ അനുഭവതലമാണ് ഈ നോവലെറ്റിന്റെ മുഖമുദ്ര ആദ്ധ്യാത്മികവും മാനസികവുമായ സമസ്യകള്‍ ചര്‍ച്ച ചെയ്യുന്ന ഈ കൃതി മനുഷ്യന്റെ അസ്തിത്വത്തിന്റെ അടിസ്ഥാനതത്ത്വം അനാവരണം ചെയ്യുന്നു മനസ്സിലെ കടുംകെട്ടുകള്‍ മുറുകി ഇരുളിലേക്ക് വഴുതിവീഴാന്‍ തുടങ്ങുന്ന ഒരാത്മാവിനെ സത്യബോധത്തിന്റെ തൂവെളിച്ചത്തിലേയ്ക്ക് നയിക്കുന്ന ഗുരുചര്യയുടെ അഭിദര്‍ശനം ഈ രചനയെ ധന്യമാക്കുന്നു ആത്മനൊമ്പരത്തിന്റെ നിഴല്പ്പാടില്നിന്ന് ജീവിതത്തിന്റെ…