“മോക്ഷസാമഗ്രികളുടെ കൂട്ടത്തില്‍ ഭക്തിതന്നെയാണ് ഏറ്റവും വലുത്. തന്റെ സ്വരൂപം എന്താണെന്നുള്ള അന്വേഷണമാണ് ഭക്തി എന്നു പറയുന്നത്. ആത്മസ്വരൂപന്വേഷണമാണ് ഭക്തി. ഭക്തി ഭജനസംഘമല്ല. ഇപ്പോഴത്തെ ഭക്തി മാസ്സ് ഹിസ്റ്റീരിയ ആണ്. ഭജന നമ്മുടെ ഭാവസമര്പ്പണമാണ്. ജ്ഞാനത്തിന് പല മാര്‍ഗ്ഗങ്ങളുണ്ട്. ഭക്തിയില്ലെങ്കില്‍ ജ്ഞാനം ശോഭിക്കുകയില്ല. ഭക്തി വരുന്തോറും പാപം മാറും. അനാദിചൈതന്യത്തേയും…
ശബ്ദാര്ത്ഥഭാവതലങ്ങള്ക്കുമപ്പുറം വാക്കിന്റെ കരകള്‍ തേടിയാണ് കവി പി.എം നാരായണന്റെ യാത്ര. മൗനമാണ് വാക്കിന് അതിരിടുന്നത്. ‘മൗനത്തിന്റെ ആകാശത്തില്‍ വാക്കിന്റെ ഇടിമുഴങ്ങുന്നു’. ക്രിയാത്മകമായ സംഘര്‍ഷത്തില്‍ നിന്നാണ് വൈഖരി ഉണരുന്നത്. മൗനത്തിന്റെ മേളപ്പെരുക്കങ്ങള്‍ നാദത്തിന് നിറഭേദമൊരുക്കുന്നു. വാക്കിന്റെ അക്കരെയും ഇക്കരെയും മൗനമാണ്. അക്കരെ മൃഗങ്ങള്‍ വിഹരിയ്ക്കുന്നു ഇക്കരെ മുനികള് വിഹരിക്കുന്നു എന്നാണ്…
‘കേരളസാഹിത്യസമിതി അരനൂറ്റാണ്ടുകാലം കേരളത്തിലെ സാംസ്കാരിക രംഗത്തുണ്ടാക്കിയ ചലനങ്ങളെ ഒപ്പിയെടുക്കാനുള്ള എളിയ ശ്രമമാണ് ഈ ഗ്രന്ഥത്തില്‍ നടത്തിയിട്ടുള്ളത്’ എന്ന ഗ്രന്ഥകാരന്റെ വാക്കുകളുടെ സമര്‍ത്ഥനമാണ് “അടയാളം”. വരുംതലമുറയ്ക്കുവേണ്ടി കേരള സാഹിത്യസമിതിയുടെ ചരിത്രത്തിന്റെ നാള്‍വഴികള്‍ രേഖപ്പെടുത്തി കെ.ജി. രഘുനാഥ് വഹിച്ച പങ്ക് വളരെ വലുതാണ്. “പഴയ രേഖകളുടെ ഉറവിടം അന്വേഷിച്ച് ഒരു കൃതിയാക്കാനും,…