പ്രതികാരം
മധുരമാമ്പഴക്കാലം;മാവുകള്‍ തുടുത്ത മാമ്പഴങ്ങള്‍ തൂക്കിയിട്ട് മനുഷ്യരേയും മൃഗങ്ങളെയും ഒരുപോലെ തങ്ങളിലേക്ക് ആകര്‍ഷിച്ചു. പുളിക്കുന്നതിനേക്കാള്‍ മധുരിക്കുന്നതിനെ ഇഷ്ടമുള്ളവര്‍ അവയെ ആരാധിച്ചു. അവര്‍ പലപ്പോഴും ചര്‍ച്ച ചെയ്തിരുന്നത് ഏറ്റവും മധുരമുള്ള മാമ്പഴങ്ങളെക്കുറിച്ചാണ്. ഇതുവരെ കഴിച്ചില്ലെങ്കിലും, കാടു പിടിച്ച് പൂപ്പല്‍ നിറഞ്ഞ് കറുത്ത വവ്വാലുകള്‍ ഉള്‍പ്പെടെ പലയിനം വികൃത ജീവികളും വിഷ സര്‍പ്പങ്ങളും…