അമ്മയെന്നും അമ്മയല്ലേ..!
അമ്മയ്ക്ക് ഞാനൊരു കുഞ്ഞോമന.. അമ്മിഞ്ഞ നുകരും പിഞ്ചോമന.. അമ്മതൻമാറിൽ ചേർന്നുറങ്ങും കൺമണി, പൊൻമണി കുഞ്ഞോമന .. മുത്തം നല്കിയാലും ചൂണ്ടി – മുക്കിലിരുത്തിയാലും പിച്ചനടത്തിയാലും പിച്ചിനോവിച്ചാലും അമ്മയെന്നും അമ്മയല്ലേ , കൺമണിക്കുഞ്ഞിൻ പൊന്നമ്മയല്ലേ..! അമ്മയ്ക്കു ഞാനൊരു കുഞ്ഞോമന.. താരാട്ടുപാടിയാലും ചെറു- താഡനമേകിയാലും കണ്ണെഴുതിച്ചാലും കുന്നിപിടിച്ചാലും അമ്മയെന്നും അമ്മയല്ലേ കൺമണിക്കുഞ്ഞിൻ…