“കാലമിനിയും മാറും മുന്‍പ്, തലച്ചോറിലെ എന്‍ഗ്രാമുകളില്‍നിന്ന് സ്മരണാശകലങ്ങളെ ഉന്മൂലനം ചെയ്യുന്ന പ്രക്രിയകള്‍ ഉയര്‍ന്നുവന്ന് സജീവമാകുംമുമ്പ്,ഞാന്‍ ഒന്നു തിരിഞ്ഞുനോക്കട്ടെ” എന്ന ആമുഖത്തോടെ ആരംഭിക്കുന്ന പി. കിരാതദാസിന്റെ ‘സ്മൃതിയോരങ്ങള്‍’ എന്ന കൃതിയെ ആത്മകഥാപരമായ നോവല്‍ എന്നു വിശേഷിപ്പിക്കാം. അനുഭവസമ്പന്നനായ ഈ അറുപത്തഞ്ചുകാരന്റെ ആത്മാലാപത്തിലൂടെ കടന്നുപോകുമ്പോള്‍ ‘ജീവിതമെന്ന അത്ഭുതത്തെ ഒരാവര്‍ത്തികൂടി അനുഭവിക്കുവാനും, ലാവണ്യാനുഭൂതിയുടെ…
മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, യൗവ്വനകാലത്തും മദ്ധ്യവയസ്സിലും ഞാന്‍ രചിച്ച ലളിതഗാനങ്ങളാണ് “ഭാവഗീതികള്‍” എന്ന ഈ സമാഹാരത്തിലുള്ളത്.അല്പം വൈകിയെങ്കിലും ഹൃദയത്തോട് ഞാന്‍ ചേര്‍ത്തുവെയ്ക്കുന്ന എന്റെ പതിനാറ് ലളിതഗാനങ്ങളാണ് ആസ്വാദകര്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നത്.