‘ഹാസസാഹിത്യത്തിന്‍റെ പരിപാവനമായ ഉദ്ദേശ്യങ്ങള്‍ രണ്ടാണ്; ഒന്ന് ഏറ്റവും പ്രധാനമായത് – ആളുകളെ തങ്ങളുടെ ക്ലേശങ്ങള്‍ തല്‍ക്കാലത്തേയ്ക്കെങ്കിലും വിസ്മരിച്ചുപോകത്തക്കവിധത്തില്‍ രസിപ്പിക്കുകയും; മറ്റേത് സാമുദായികമായ ആചാരങ്ങളിലോ, സാഹിത്യസംബന്ധികളായ പ്രസ്ഥാനങ്ങളിലോ, രാഷ്ട്രീയ പ്രവൃത്തിരംഗങ്ങളിലോ, മനുഷ്യബുദ്ധി വ്യാപരിക്കുന്ന ഇതര പദ്ധതികളിലോ, പല വ്യക്തികളുടെയും അന്ധവിശ്വാസത്തിന്‍റേയോ, ഒരു വ്യക്തിയുടെ മൂഢതയുടെയോ ദുരഭിമാനത്തിന്‍റേയോ ഫലമായി ഉണ്ടായിത്തീരുന്ന ദോഷങ്ങളെ…
ഓര്‍മ്മയില്‍ ഒരു കിളിത്തൂവലാല്‍ എഴുതി ഞാന്‍, ഓമലേ നിന് മഞ്ജുചിത്രം…..! ഓരോ നിനവിലും ഓരോ നിറംചേര്‍ത്തു ചാരുത ചേര്‍ക്കുന്നു ചിത്തം…! പുലരിത്തുടുപ്പും പോരെന്നറിഞ്ഞു നിന് കവിളിലെ നാണത്തിന് പൂ ചമയ്ക്കാന്‍….! പവിഴച്ചുവപ്പും തികയാതെ വന്നു നിന് അരുണാധരങ്ങള്‍ പകര്‍ത്തിവെയ്ക്കാന്‍….! ഓര്‍മ്മയില്‍ ഒരു കിളിത്തൂവലാല്‍ എഴുതി ഞാന്‍, ഓമലേ നിന്…