വരികളിലൂടെയും വരകളിലൂടെയും മനസ്സ് തുറക്കുകയാണ് പ്രസന്ന ആര്യന്‍. “അഴിച്ചു വെച്ചിടങ്ങളില്‍നിന്നും….” എന്ന ഈ എഴുത്തുകാരിയുടെ ഏറ്റവും പുതിയ പുസ്തകത്തില്‍ വാക്കുകള്‍ക്കൊപ്പം സ്വന്തം ചിത്രങ്ങളും സന്നിവേശിപ്പിച്ചുകൊണ്ട് അപൂര്‍വ്വമായ ഒരനുഭവസാധ്യത നമുക്കുമുന്നില്‍ തുറന്നിട്ടിരിക്കുന്നു. “ഒന്നു തുളുമ്പിയാല്‍ തൂവി നിറയാനുള്ള കവിതയില്‍ വരികള്‍ക്കിടയില്‍ ആര്‍ക്കുമിറങ്ങി നടക്കുവാന്‍ പാകത്തില്‍ ഇത്രയുമിടമെന്തിനാണ്?” എന്ന പുറംചട്ടയിലെ ചോദ്യം…
മൂന്നര പതിറ്റാണ്ടായി മലയാള സാഹിത്യ-മാധ്യമരംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന ശ്രീ.എ.പി. നളിനന്റെ ഏറ്റവും പുതിയ പുസ്തകമായ ‘അനുയാത്രകള്‍, അഭിമുഖങ്ങള്‍’ സാഹിത്യ പത്രപ്രവര്‍ത്തനത്തിന്റെ സാധ്യതകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. പത്രപ്രവര്‍ത്തനം ഇവിടെ സര്‍ഗ്ഗസപര്യയായി മാറുന്നു. ‘ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറി’കള്‍ക്കുമപ്പുറം വിഷയത്തിന്റെ അനുഭൂതിതലവും ആത്മഭാവവും വായനക്കാര്‍ക്ക് അനുഭവവേദ്യമാക്കുന്ന രചനകളാണ് ഈ പുസ്തകത്തിലുള്ളത്. ‘അനുയാത്രകള്‍’ എന്ന ആദ്യഭാഗത്തില്‍…