മതവും മനുഷ്യനും


അരക്ഷിതവും അപൂര്‍ണ്ണവുമായ മനുഷ്യാവസ്ഥയില്‍ നിന്നുള്ള മോചനമാര്‍ഗ്ഗമെന്ന നിലയ്ക്കാണ് മതത്തിന്റെ ആവിര്‍ഭാവം. ജീവിതമെന്നത് ശാരീരികമായ ഒരു പ്രതിഭാസമോ ജൈവപരമായ പ്രക്രിയയോ മാത്രമല്ല. മൃത്യുവില്‍നിന്നും ജീവിതത്തിലെ അപകടകരമായ ഊരാക്കുടുക്കുകളില്‍ നിന്നുമുള്ള രക്ഷാസരണിയെന്ന നിലയ്ക്കാണ് മനുഷ്യന്‍ മതത്തെ കണ്ടത്. മാനവചരിത്രത്തിലെ സന്നിദ്ധഘട്ടങ്ങളില്‍ രക്ഷാമാര്‍ഗ്ഗങ്ങള്‍ തുറന്നിട്ടുകൊണ്ടാണ് മതങ്ങള്‍ ഉരുത്തിരിഞ്ഞുവന്നതെന്ന് ഭാരതത്തിന്റെ ദാര്‍ശനികനായ മുന്‍ രാഷ്ട്രപതി…

Share Button
Read More...

ശ്രദ്ധ – ശ്രീ. ജി. എന്‍. പിള്ളയുടെ ദര്‍ശനസമ്പുടം


ആത്മാന്വേഷകനില്‍ നിത്യസത്യത്തിന്റെ അവബോധമുണര്‍ത്താന്‍ പര്യാപ്‌തങ്ങളായ ദര്‍ശനരേഖകളാണ്‌ ‘ശ്രദ്ധ’യുടെ ഉള്ളടക്കം. ഗുരുവര്യനായ മഹാചിന്തകന്റെ ഈ ആശയലോകം അത്യന്തസൂക്ഷ്‌മങ്ങളായ യോഗതത്ത്വങ്ങള്‍ അനാവരണം ചെയ്യുന്നു. ഭൂതശുദ്ധിയെക്കുറിച്ചും പാപമുക്തിയെക്കുറിച്ചും ശോധിയെക്കുറിച്ചും ബോധിയെക്കുറിച്ചുമെല്ലാം ഉള്‍വെളിച്ചം പകരുന്നതാണ്‌ ഈ സാധനാപാഠം.             ശ്രീ.ജി.എന്‍ പിള്ള എന്ന ആചാര്യന്റെ ആര്‍ജ്ജവവും അവഗാഹവും വ്യക്തമാക്കുന്നവയാണ്‌ ഈ ദര്‍ശനസമ്പുടത്തിലെ ജ്ഞാനരശ്‌മികള്‍. തുടര്‍ന്നുവരുന്ന…

Share Button
Read More...

ഭാഷ – ധ്വനിയും സ്‌ഫോടവും


  ജ്ഞാനത്തിന്റെ ഒരു സ്‌പന്ദമെടുത്തതാണ്‌ ഭാഷ. ഭാഷ മനസ്സിന്റെ ഉപരിതലത്തേയും മിത്ത്‌ അതിന്റെ അന്തഃസ്ഥലത്തേയും പ്രകാശിപ്പിക്കുന്നു. ഭാഷ എന്നതിന്ന്‌ ഭാസ്‌, പ്രകാശിക്കുക എന്നാണര്‍ത്ഥം. ഭാഷ എന്നത്‌ ഭാവാഭിവ്യക്തിക്കുള്ള ഒരു മാധ്യമമാകുന്നു. ഭാവത്തിന്‌ നിയതതയില്ല. ആശയത്തിന്‌ നിയതതയുണ്ട്‌; പരിധിയുണ്ട്‌. ശബ്‌ദത്തിലൂടെയാണ്‌ ഭാവം പ്രകാശിക്കുന്നത്‌. ശബ്‌ദം രണ്ടുതരത്തിലുണ്ടെന്നാണ്‌ വൈയാകരണന്മാരുടെ അഭിപ്രായം. (1)…

Share Button
Read More...