“ഒരു മഹാവൃക്ഷം വീണുപോയിരിക്കുന്നു. ആ തണല്‍ പൊടുന്നനെ നഷ്ടമായപ്പോള്‍ പൊള്ളുന്ന വെയിലാണ്, ചൂടാണ്, കണ്ണുനീരും വറ്റിപ്പോകുന്ന വരള്‍ച്ചയാണ് അനുഭവപ്പെടുന്നത്…” മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഒ.എന്‍.വി സ്മരണകള്‍ നിറഞ്ഞ ലക്കത്തിന്റെ ആമുഖമായി കവയിത്രി സുഗതകുമാരി ഇങ്ങിനെ തുടരുന്നു – “ഇനി ബാക്കി നില്‍ക്കുന്നത് അനശ്വരമായ ആ കവിതകളും ഗാനങ്ങളും മാത്രം. പത്തറുപതു…
സമകാലിക സ്പന്ദങ്ങളെ വായനക്കാര്‍ക്ക് അനുഭവപ്പെടുത്തുകയെന്നതും വര്‍ത്തമാനകാലത്തെ സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുകയെന്നതും മാധ്യമ ധര്‍മ്മമാണ്. സാധാരണക്കാരന്റെ മുന്നിലുള്ള സമസ്യകളെ അപഗ്രഥിക്കുകയും ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കുകയും ചെയ്യുക എന്നതും സാംസ്കാരിക പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. മലയാളത്തിലെ ആനുകാലികങ്ങള്‍ അവരുടെ ഇത്തരം ഉത്തരവാദിത്വങ്ങള്‍ ഗൌരവബുദ്ധിയോടെ തന്നെ നിറവേറ്റാന്‍ ശ്രമിക്കുന്നുണ്ടെന്നുള്ളത് ശ്രദ്ധേയമാണ്. ആനുകാലികങ്ങളില്‍ വരുന്ന…
അനന്തതതൊട്ട് തിരിച്ചിറങ്ങി ലോകമംഗളം – അതാണ് മഹായോഗികളുടെ കണക്ക്. ഈ കലിയുഗ സംക്രമസന്ധ്യയില്‍ സത്യാന്വേഷകരുടെ അന്തര്‍ബോധമുണര്‍ത്തി യോഗപഥത്തിലേയ്ക്ക് നയിച്ച ഗുരുവര്യന്റെ ധന്യസ്മരണകളുണര്‍ത്തി ഒരൊത്തുചേരല്‍. അതൊരു ആചാര്യനിരാജനമായിരുന്നു. ഫെബ്രുവരി 21ന് കോഴിക്കോട് ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ജി.എന്‍ പിള്ള അനുസ്മരണം; ജി.എന്‍ പിള്ള എന്ന മഹാചിന്തകന്റെ ദര്‍ശന സമ്പുടം…