സ്‌നേഹം നിറഞ്ഞ സുഹൃത്തുക്കളുടെ സംഗമം. നിറഞ്ഞ സായാഹ്നം. മനസ്സു തുറന്നുള്ള ആശയവിനിമയം. ഗ്യഹാന്തരീക്ഷത്തിന്റെ മധുരസാന്ത്വനം. എ.പി നളിനന്‍ രചിച്ച “കട്ടുറുമ്പും കുട്ടിയും” എന്ന പുസ്‌തകത്തിന്റെ പ്രകാശന കര്‍മ്മം വീട്ടുമുറ്റത്തെ ഹൃദ്യതതായി മാറിയത് ഇക്കാരണങ്ങളാലാണ്. കുട്ടികള്‍ക്ക് ഈണത്തില്‍ പാടിനടക്കാവുന്ന ഒമ്പത് പാട്ടുകളാണ് ഈ പുസ്‌തകത്തിലുള്ളത്. വര്‍ണ്ണത്താളുകളില്‍ ചിത്രങ്ങളോടെ ഈ പാട്ടുകള്‍…
ജി.എന്‍.പിള്ളയെ, അദ്ദേഹം ശിവപുരിയില്‍ പാറുക്കുട്ടിഅമ്മയോടൊപ്പം താമസിക്കുന്ന കാലത്ത് ശ്രീ പി.എം.നാരായണന്റെ കൂടെ കാണുന്നതിനുള്ള ഒരു സന്തോഷം എനിക്കു ലഭിച്ചു. വളരെ സൗമ്യനും ക്രാന്തദര്‍ശിയുമായാണ് അദ്ദേഹം എന്നില്‍ അവശേഷിക്കുന്നത്. അന്ന് ഞാനവിടെ കാണാനിടയായ പാറുക്കുട്ടിഅമ്മയുടെ പെയിന്റിംഗുകളും മനസ്സില്‍ പച്ചപിടിച്ചുനില്‍ക്കുന്നു. ചിത്രങ്ങള്‍ ഇപ്പോഴും കോട്ടംകൂടാതെ ഇരിക്കുന്നുവോ എന്തോ! സംരക്ഷിക്കപ്പെടേണ്ടതുതന്നെ ഈ ചിത്രങ്ങളെന്ന്…