പുഴ


മലമുടിയിൽ ഒരു ജലരേഖയായ് ഉദിച്ച്, സമതലങ്ങളിൽ തിടം വെച്ച് വളർന്ന്, നാടും നഗരവും താണ്ടി കടലലകളിൽ അലിയുന്ന പുഴ – ഓർമ്മയുടെ ചുഴികളിൽ കറങ്ങിത്തിരിയുമ്പോൾ കടവിൽ ഒരു കേവുവള്ളം; കരയിൽ നാമം ജപിക്കുന്ന ജടപിടിച്ച ആൽമരം… ഇരുകരകളേയും തഴുകി ഒഴുകിയ പുഴ ഇന്ന്,മെലിഞ്ഞുണങ്ങി ഇഴയുന്നു; തെളിമണലിൽ തലചായ്ച്ച് കേഴുന്നു…

Share Button
Read More...

ഉത്തമം


എണ്ണാന്‍ മറന്നു ഞാനു- യരത്തിലായിരം പൂര്‍ണചന്ദ്രന്‍മാര്‍ ഉദിച്ചു, മറഞ്ഞവാര്‍! കണ്ടില്ലെ? യിന്ദു ചിരിച്ചു നില്കുന്നൊരീ രാവില്‍ ശതാവരി തന്‍നിഴല്‍ നോക്കി അനങ്ങാതെ നില്പതും, കാറ്റിളകുമ്പോള്‍ വെറുതെ ഞെട്ടുന്നതും? തേടി ഞാന്‍ വെറുതെ യെന്നുള്ളിലെ സാഗരം കുത്തിക്കുറിയ്കാനൊ രായിരം വാക്കുകള്‍! വന്നവ, പോകുമ്പോള്‍ സ്വസ്തി മറന്നു ഞാന്‍ നിന്നേനറിയാതെ, ‘എന്നു…

Share Button
Read More...

നവയൗവ്വനം


“അച്ഛനു കണ്ണട വെക്കണ”മെന്നല്ലോ കൊച്ചുമോള്‍ ചൊല്ലി, ചിരിക്കുന്നു- “സൂചിക്കുഴയിലൂടീ നുലുകോര്‍ക്കുവാന്‍ നേരമിതെത്രയെടുക്കുന്നു!” “മാമന്നു മറവി, ഇടയ്ക്കിടെ, യീയിടെ,” മരുമകള്‍ പരിഭവമോതുന്നു- ‘ഇന്നലെ നല്‍കാമെന്നറ്റൊരു സമ്മാനം ഇന്നു മറന്നേ പോകുന്നു!” ‘തലയൊക്കെ നരകേറി, കവിളോ കുഴികെട്ടി കളിചൊല്ലി ഭാര്യ തുടങ്ങുന്നു- ‘നാല്‍പ്പതായില്ലെന്നു വന്നാലും കാഴ്ചയി- ലമ്പതിന്നാരും മതിച്ചേക്കും” ‘നെറ്റിച്ചൂളി വീണു,…

Share Button
Read More...