കഥയും കാര്യവും ഉള്ളില്‍ നിറഞ്ഞുനിന്ന്, എഴുത്ത് അനിവാര്യമാക്കും വിധത്തില്‍ വിഷമിപ്പിയ്ക്കുന്നതിനാല് തന്റെ ആന്തരിക മോചനത്തിനായി എഴുതുന്ന കഥകളുണ്ട്. അനുഭവത്തിന്റെ തൊട്ടടുത്തെഴുതപ്പെടുന്ന യാത്രാ വിവരണങ്ങള്പോലെയല്ല അവയുടെ സ്ഥിതി. തന്റെയോ, അടുത്തവരുടെയോ ഗഹനമായ അനുഭവം ഹൃദയത്തില്‍ ചിലപ്പോള്‍ സമയമെടുത്തുമാവാം. പുതിയ രൂപഭാവങ്ങള്‍ തേടി, പ്രകാശത്തില്‍ കുളിച്ചുനില്ക്കുന്നവയാണിത്തരം കഥകള്‍. ഇവയ്ക്ക് കവിതയില്‍നിന്ന് കുറഞ്ഞ…
രസകരമായ യാത്രാനുഭവങ്ങളും ആര്‍ദ്രമായ ആത്മാനുഭവങ്ങളും ഹൃദ്യമായ സ്മൃതിചിത്രങ്ങളും ശ്രീ.മോഴികുന്നം ദാമോദരന്‍ നമ്പൂതിരിയുടെ “വഴിയോരക്കാഴ്ചകള്‍” എന്ന ലഘു ഉപന്യാസങ്ങളുടെ സമാഹാരത്തെ ധന്യമാക്കുന്നു. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ മൌലികതയാര്‍ന്ന മുഖചിത്രം ഈ പുസ്തകത്തിന്റെ മാറ്റുകൂട്ടുന്നു. അകവും പുറവും ഒരുപോലെ ആകര്‍ഷകമായ ‘വഴിയോരക്കാഴ്ചകള്‍’ വായനക്കാരനെ ആഹ്ളാദിപ്പിക്കുമെന്നതില്‍ സംശയമില്ല. ലളിതസുന്ദരമായ ശൈലിയും മിഴിവാര്‍ന്ന നഖചിത്രങ്ങളും അനുവാചകന്റെ…