മാന്ത്രികകലയിലെ ഇതിഹാസപുരുഷന്‍
പലരും പലതരത്തിലും പറഞ്ഞതെല്ലാം കേട്ടുകേട്ട് ചെറുപ്പത്തില്‍ തന്നെ എന്റെ മനസ്സില്‍ പ്രൊഫ.വാഴക്കുന്നം എന്ന ഐന്ദ്രജാലികന് ഒരത്ഭുതമായി മാറിക്കഴിഞ്ഞിരുന്നു. വണ്ടിക്കു സ്റ്റോപ്പില്ലാത്ത പള്ളിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ മദ്രാസ് മെയില്‍ പിടിച്ചുനിര്‍ത്തിയത്, കമ്പാര്‍ട്ടുമെന്റിലെ എല്ലായാത്രക്കാരുടെയും ടിക്കറ്റുകള്‍ പൊടുന്നനെ അപ്രത്യക്ഷമാക്കിയത്, അവയെല്ലാം ടി.ടി.ആറിന്റെ കോട്ടിന്റെ പോക്കറ്റില്‍ പ്രത്യക്ഷമാക്കിയത്, തോക്കില്‍ നിന്ന് ചീറിപ്പാഞ്ഞുവരുന്ന ഉണ്ട…