കൃഷ്ണനാട്ടം
‘എന്റെ മകന്‍ കൃഷ്ണനുണ്ണി കൃഷ്ണാട്ടത്തിന്നു പോകേണം കൃഷ്ണാട്ടത്തിന്നു പോയാല്‍ പോരാ കൃഷ്ണന്‍തന്നെ കെട്ടേണം കൃഷ്ണന്‍ തന്നെ കെട്ടിയാല്‍ പോരാ കൂട്ടുകാരൊത്തു കളിക്കേണം…’ ഇങ്ങിനെ നീണ്ടുപോകുന്ന പഴയ പാട്ടിന്റെ ഇമ്പമോലുന്ന ശീലുകള്‍ മനസ്സില്‍ താലോലിക്കാത്ത സഹൃദയര്‍ കേരളത്തില്‍ വിരളമായിരിക്കും. എന്നിരിക്കലും കൃഷ്ണനാട്ടമെന്ന കലാരൂപം കണ്‍കുളിര്‍ക്കെ കാണാനും ആ കളിയുടെ സവിശേഷതകള്‍…