
സാന്ത്വനസ്പര്‍ശം
ജീവിതത്തിന്റെ വിചിത്രവഴികളില്‍ എറെ ദുരം യാത്രചെയ്ത് അല്പംതളര്‍ന്ന ഒരറുപതുകാരന്‍-മനസ്സില്‍ നേരിയ വിഷാദം ചാലിച്ചെത്തിയ വിരസത… ഉത്തരവാദിത്വങ്ങളുടെ മുഖകാപ്പഴിച്ചുവെച്ച് ഉമ്മറത്തൂണും ചാരി നിശ്വസിക്കുമ്പോള്‍ ഉള്ളിലൂറിക്കൂടുന്ന മധുരനൊമ്പരം… അപ്പോഴും ആരോ കാതില്‍ മൊഴിയുന്നു: “ഇനിയുമേറെക്കാതം തുടരാനുണ്ട് യാത്ര!” ശരിയെന്നുറച്ച്,മനസ്സിനെ ഉണര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ഇരുള്‍ നീട്ടി,നിഴല്‍ വീഴ്ത്തിയെത്തുന്ന സന്ധ്യ. എന്തേ ഇങ്ങിനെയെന്ന് കുണ്ഠിതപ്പെടാന്‍…