ബോധിനി
സത്യാന്വേഷണത്തിനിടയിൽ ഉയർന്നുവന്ന ഒരായിരം ചോദ്യങ്ങളുടെ ഉത്തരം തേടി വേദോപനിഷത്തുകളുടെ പഠനങ്ങളും ഋഷിവര്യന്മാരുടെ വ്യാഖ്യാനങ്ങളും മുൻനിർത്തിയുള്ള ജ്ഞാനതപസ്സിൻ്റെ പരിണിതഫലമാണ് “ബോധിനി” എന്ന പേരിലുള്ള ഗ്രന്ഥതയം. ജ്ഞാനതീർത്ഥയാത്രയിൽ ഉപജീവനത്തിന് ഉപകരിച്ച അദ്ധ്യാത്മതത്ത്വങ്ങളും ചിന്താശകലങ്ങളും ആത്മാന്വേഷണ കുതുകിയായ സാധകന് സഹായകമാകുമെന്ന് കരുതി ഇവിടെ രേഖപ്പെടുത്തുകയാണ്.