ആർട്ടിഫിഷ്യൽ ഇൻറലിജൻസ് – ആശങ്കകളും അവസരങ്ങളും
സുധാകരൻ. എം
ജീവിതത്തിൻറെ സമസ്ത മേഖലകളെയും കീഴ്മേൽ മറിച്ച്കൊണ്ട് ആർട്ടിഫി ഷ്യൽ ഇൻറലിജൻസ് (എ.ഐ) അതിൻറെ മുന്നേറ്റം തുടരുകയാണ്. അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികരംഗത്ത്, ആർക്കും പൂർണ്ണമായി തള്ളിക്കളയു വാനോ, തടയുവാനോ കഴിയുന്നതല്ല എ.ഐ. അഥവാ നിർമ്മിത ബുദ്ധിയുടെ വളർച്ച. മനുഷ്യപുരോഗതിക്ക് ആക്കംകൂട്ടുന്ന പല സംഭാവനകളും നൽകാൻ എ.ഐ. ക്ക് കഴിയുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. പക്ഷെ അതേസമയം തന്നെ എ.ഐ. യുടെ അനിയന്തിതമായ വളർച്ച മനുഷ്യരാശിയുടെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.
1950 കളിലാണ് കമ്പ്യൂട്ടർ സയൻസിൻറെ പിതാവ് എന്നറിയപ്പെടുന്ന അലൻ ട്യൂറിങ്ങ് ബുദ്ധിയുള്ള യന്തങ്ങൾ എന്ന ആശയം മുന്നോട്ട് വെയ്ക്കുന്നത്. 1956 ൽ ജോൺ മക്കാർത്തിയാണ് യു.എസ്സിലെ ഡാർമൌത്ത് കോൺഫറൻസിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്ന പദം ആദ്യമായി അവതരിപ്പിച്ചത്. കമ്പ്യൂട്ടർ അധിഷ്ഠിതമായ ചില പരിഷ്ക്കാരങ്ങളെ വേർതിരിച്ചറിയാൻവേണ്ടി മാതമായി രുന്നു അന്നത്തെ ഈ പദപയോഗം. 2020-25 കാലഘട്ടത്തിലുണ്ടായ ജനറേറ്റീവ് എ.ഐ.യുടെ വളർച്ചയോട്കൂടിയാണ് ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻറെ വിസ്ഫോടനം എല്ലാരംഗത്തും അനുഭവപ്പെട്ട് തുടങ്ങിയത്. മനുഷ്യൻറെ ബുദ്ധിശേഷിയെയും, ചിന്താശൈലിയെയും അനുകരിക്കുവാൻ, മനുഷ്യൻ കമ്പ്യൂട്ടറുകളെ പരിശീലിപ്പിച്ചെടുക്കുകയാണ് ചെയ്തത്. ഇതാണ് ചിന്തിക്കുന്ന യന്തങ്ങൾ എന്ന ആർട്ടിഫിഷ്യൽ ഇൻറലിജൻസിലേക്ക് നയിച്ചത്.
അവസരങ്ങളുടെ ഖനി
എ.ഐ. ഇന്നും അതിൻറെ ശൈശവഘട്ടത്തിലാണ്. ഇനിയും എതയോ വളരാനിരിക്കുന്നതേയുള്ളൂ. ഈ ഘട്ടത്തിൽ തന്നെ ജീവിതത്തെ കൂടുതൽ അനായാസകരമാക്കി തീർക്കാനുപയുക്തമായ പല സംഭാവനകളും കാഴ്ചവെക്കാ ൻ എ.ഐ.ക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ തന്നെ വ്യവസായം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ എ.ഐ. പലവിധത്തിലും ഉപയോഗിക്ക പ്പെടുന്നുണ്ട്. ടി.സി.എസ്സ്, ഇൻഫോസിസ് തുടങ്ങിയ ഐ.ടി. സ്ഥാപനങ്ങൾ എ.ഐ. പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് അവയുടെ പവർത്തനം മെച്ചപ്പെടുത്തു ന്നുണ്ട്. എ.ഐ. ഉപയോഗിച്ച് ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നത് രാജ്യത്തിൻറെ സാമ്പത്തിക വളർച്ചക്ക് വൻകരുത്താകുമെന്നാണ് നീതി ആയോഗിൻറെ കണ്ടെത്തൽ. ആരോഗ്യരംഗത്തെ ഡോക്ടർമാരുടെ ക്ഷാമം നേരിടുന്നതിനും ഗാമാന്തരങ്ങളിൽ ആരോഗ്യസംരക്ഷണമെത്തിക്കുവാനുമെല്ലാം എ.ഐ.യുടെ വളർച്ച സഹായകരമായിരിക്കും. ഈയിടെ ദേശീയതലത്തിൽ നടപ്പാക്കിയ “സഞ്ജീവനി” എന്ന പദ്ധതി ഇതിനുദാഹരണമാണ്. കാലാവസ്ഥ പവചനങ്ങൾ, മണ്ണ് പരിശോധന തുടങ്ങിയവയിൽ എ.ഐ. സഹായത്തോടെ നടത്തുന്ന പവർത്തനങ്ങൾ കാർഷികരംഗത്ത് മികച്ച നേട്ടങ്ങൾക്ക് കാരണമാകുന്നുണ്ട്. വിദ്യാഭ്യാസരംഗത്തും എ.ഐ. ഉപയോഗം നാൾക്ക്നാൾ വർദ്ധിച്ച്കൊണ്ടേയി രിക്കുന്നു. വരും വർഷങ്ങളിൽ എ.ഐ. ഇനിയും കരുത്താർജ്ജിക്കുമെന്നത് തീർച്ചയാണ്. ഈ വളർച്ചക്കാനുപാതികമായി എ.ഐ. യുടെ ഉപയോഗവും വർദ്ധിച്ച്കൊണ്ടേയിരിക്കും.
ഒരു വശത്ത് മനുഷ്യപുരോഗതിയെ സഹായിക്കുമ്പോൾ തന്നെ മറുവശത്ത് പതികൂലമായ പത്യാഘാതങ്ങളും സൃഷ്ടിച്ചേക്കാവുന്ന ഒരു സാങ്കേതിക വിദ്യയാ യിട്ടാണ് പലരും
എ.ഐ.യെ കാണുന്നത്. യന്തങ്ങൾ നമ്മെ ഭരിച്ച് തുടങ്ങിയിരിക്കുന്നു. അതിൻറെ സൗഭാഗ്യങ്ങൾ നിരസിക്കാൻ വയ്യാത്തവയുമാണ്. പക്ഷെ ഒരു കാലത്ത് ഇതിൻറെ ദൂഷ്യങ്ങൾക്ക് നമ്മൾ അടിപ്പെട്ട്പോകുകയില്ലെ ? ഈ ചോദ്യം തികച്ചും പ്ര സക്തമാണ്.
എ.ഐ. ഉയർത്തുന്ന ഭീഷണികൾ
എ.ഐ. മനുഷ്യരുടെ പണികളയുമോ എന്നത് തന്നെയാണ് മുഖ്യഭീഷണി. നിലവിലുള്ള പലതൊഴിലുകളും എ.ഐ. ചെയ്യാൻ തുടങ്ങുമ്പോൾ തൊഴിലവസര ങ്ങളുടെ എണ്ണം കുറയുകതന്നെ ചെയ്യും. ഇന്ത്യയെപോലെ തൊഴിലില്ലായ്മ രൂക്ഷമായ ഒരു രാജ്യത്ത് ഇതൊരു വൻ ഭീഷണി തന്നെയാണ്. 2035 ആകുമ്പോ ഴേക്കും 13 ദശലക്ഷം റോബോട്ടുകൾ മനുഷ്യനോടൊപ്പം തൊഴിൽ രംഗത്തുണ്ടാകു മെന്നാണ് മോർഗൻസ്റ്റാൻലിയുടെ പവചനം. ഇത് തൊഴിലനേ്വഷകരെ പതികൂല മായി ബാധിക്കുക തന്നെ ചെയ്യും.
എന്നാൽ ഇതിനൊരുമറുവശമുണ്ട്. നിർമ്മിതബുദ്ധി, പണികളയുക മാതമല്ല, പുതിയതൊഴിലവസരങ്ങൾ നിർമ്മിക്കുകയും ചെയ്യും. 2030 ആകുമ്പോഴേക്കും രണ്ട് മുതൽ അഞ്ച്കോടി വരെ പുതിയതൊഴിലുകൾ സൃഷ്ടിക്കപ്പെടാൻ എ.ഐ. കാരണമാകുമെന്നാണ് “മക്കിൻസി” യുടെ പഠനം പറയുന്നത്. ഇതൊക്കെയാണെ ങ്കിലും, തൊഴിൽ നഷ്ടം കാരണം പുറന്തള്ളപ്പെടുന്ന പരിചയസമ്പന്നർക്ക് എ.ഐ. അധിഷ്ഠിത തൊഴിൽ മേഖലയിലേക്ക് തിരിച്ച് വരിക അത എളുപ്പമായിരിക്കില്ല.
മനുഷ്യൻറെ സ്വകാര്യതയ്ക്കും വ്യക്തിസ്വാതന്ത്യത്തിനും എ.ഐ. കടുത്ത വെല്ലുവിളി ഉയർത്തുന്നു എന്നുള്ളതാണ് മറ്റൊരു ആശങ്ക. നിർമ്മിതബുദ്ധിയുടെ വരാനിരിക്കുന്ന കുബുദ്ധികൾ മനുഷ്യൻറെ സർഗ്ഗശേഷിയുടെ കടക്കൽ കത്തി വെയ്ക്കുന്നതരത്തിലുള്ളതായിരിക്കും എന്ന് വിശ്വസിക്കുന്നവരുമുണ്ട്. എ.ഐ. വഴിതെറ്റിപോകാനിടയുണ്ടെന്നും അതിനാൽ നിയന്തണങ്ങൾകൊണ്ട് വരണ മെന്നും, ചാറ്റ് ജി.പി.ടി. സഷ്ടാക്കളിൽ പധാനിയായ സാം ആൾട്ട്മാൻ തന്നെ താക്കീത് നൽകിയിട്ടുണ്ട്. എന്നാൽ ഈ പേടിയെല്ലാം അസ്ഥാനത്താണെന്നും, സാങ്കേതികവിദ്യയുടെ ദോഷഫലങ്ങളെ ലോകം എന്നും ഫലപദമായി നേരിട്ടിട്ടു ണ്ടെന്നും വാദിക്കുന്നവരുമുണ്ട്.
മാറാം, കാലത്തിനൊത്ത്
മനുഷ്യബുദ്ധിയും, എ.ഐ.യും തമ്മിലുള്ള മത്സരം വരും നാളുകളിൽ വർദ്ധിക്കുവാനെ സാദ്ധ്യതയുള്ളൂ. എ.ഐ. കാഴ്ചവെക്കുന്ന സൗകര്യങ്ങൾ എളുപ്പ ത്തിൽ നിരസിക്കുവാൻവയ്യാത്തവയാണ്. അതിനാൽ എ.ഐ.യെ ചരിതപരമായ ഒരനിവാര്യതയായി കരുതുകയെ നിവൃത്തിയുള്ളൂ. ആവർത്തനസ്വഭാവമുള്ള ജോലികൾ എ.ഐ. കൈയടക്കുമ്പോൾ കൂടുതൽ സർഗ്ഗാത്മകത ആവശ്യമുള്ള ജോലികളിൽ ശദ്ധകേന്ദീകരിക്കുക. എ.ഐ.യുടെ വളർച്ചയിൽ, പതീക്ഷ നഷ്ടപ്പെട്ട് അലസരും, നിസ്സംഗരുമായിരിക്കാതെ, കാലത്തിൻറെ ആവശ്യങ്ങൾക്ക നുസരിച്ച് സ്വന്തം കഴിവുകളെ പുതുക്കി പണീതുകൊണ്ടിരിക്കുക മാതമാണ് പോംവഴി.
മലയാളദളം » Malayaladalam 
