പച്ചമാങ്ങ തിന്നുപുളിച്ച പല്ലില്‍ ഉമിക്കരി അമര്‍ത്തി തേക്കുമ്പോഴുണ്ടാകുന്ന ആ ഒരസ്വസ്ഥത… അതുപോലെയാണ് മനസ്സില്‍… വിവരിക്കാനാവാത്ത ഒരു തരം തരിപ്പ്. തമ്പാനൂര്‍ ബസ് സ്റ്റാന്റില്‍ കാല്‍ ചവിട്ടിയപ്പോള്‍ മുതല്‍ ഞാനിതനുഭവിച്ചുതുടങ്ങിയതാണ്… കാലിന്റെ പെരുവിരലില്‍ തുടങ്ങി വാരിയെല്ലിന്റെ വശങ്ങളിലൂടെ മൂക്കിന് തുമ്പത്തുവരെയെത്തുന്ന ഒരു മിന്നായം. കൊന്നത്തെങ്ങിന്റെ ഉച്ചിയില്‍വരെ പിടിച്ചുകയറിയവന്‍ താഴേക്കു നോക്കിയാലുണ്ടാവുന്ന…
മാളികമുറിയിലെ ജനല്‍പ്പാളികള്‍ വിടര്‍ത്തി, തണുത്ത സന്ധ്യകളെ വിഷാദപൂര്‍വ്വം തലോടി, അവള്‍ താഴെ പാതയിലേക്ക് കണ്ണയച്ചുകൊണ്ടിരുന്നു. വിളറി വെളുത്ത പാത ഒരു വിളിപ്പാടകലെ സെമിത്തേരിയോളം ഇഴഞ്ഞുനീങ്ങുന്നു – ഇടയ്‌ക്കിടെ വാടിയ പൂവുകള്‍ ചൂടി കടന്നുപോകുന്ന വിലാപയാത്രകള്‍…. അവള്‍, എമിലി, സ്വയം പറഞ്ഞു: -“ഞാനെന്റെ ശ്രദ്ധയുടെ പടിവാതിലുകള്‍ കൊട്ടിയടയ്‌ക്കട്ടെ…..!’ മുറിയില്‍ ഇരുട്ടുവീണു….