സൂക്ഷ്‌മത്തിനും സ്ഥൂലത്തിനുമിടയ്‌ക്കുള്ള ഭാവപ്രപഞ്ചത്തിലാണ് എഴുത്തുകാരന്റെ വ്യാപാരം. ഈ ഭാവപ്രപഞ്ചത്തില്‍ ത്രികാലങ്ങളും ത്രിലോകങ്ങളുമുണ്ട്. ഭാവപ്രപഞ്ചത്തിലെ ത്രികാലങ്ങളേയും ത്രിലോകങ്ങളേയും ജയിക്കുമ്പോഴാണ് എഴുത്തുകാരന്റെ സപര്യ സഫലമാകുന്നത്. ഈ ത്രിത്വങ്ങളെ ജയിക്കുവാന്‍ സമര്‍ത്ഥമായ യത്‌നം നടത്തിയിട്ടുണ്ട് എന്നതാണ് ടി.ആര്‍. എന്ന കഥാകാരന്റെ സവിശേഷത. ത്രികാലങ്ങളുടേയും ത്രിലോകങ്ങളുടേയും പെരുക്കത്തില്‍ നിന്നാണ് നവമാനം. ഈ നവമാനത്തിന്റെ സാംഖ്യഗണിതം…
ആത്മവിശ്വാസം, നിശ്ചയദാര്‍ഢ്യം, ഇച്ഛാശക്തി, ബുദ്ധിവൈഭവം, ധൈര്യം, പ്രസാദാത്മക വീക്ഷണം, പ്രതിജ്ഞാബദ്ധത, സമചിത്തത, ഉത്തരവാദിത്തബോധം, കഠിനപ്രയത്‌നം തുടങ്ങിയ വിവിധ ഘടകങ്ങളാണ് ഒരു വ്യക്തിയുടെ വിജയം ഉറപ്പു വരുത്തുന്നത്. ആശയവിനിമയശേഷി, പ്രായോഗികബുദ്ധി, ആത്മനിയന്ത്രണം, സ്ഥിരോത്സാഹം, സഹനശക്തി, സംരംഭകത്വം, സമയനിഷ്‌ഠ, പ്രായോഗിക വൈദഗ്‌ദ്ധ്യം ഇങ്ങിനെ വേറെയും ഘടകങ്ങള്‍ ഇവയോടു ചേര്‍ത്തുവെയ്‌ക്കാവുന്നതാണ്. ശരിയായ ദിശാബോധവും…
ആന്തരികമായ ക്രിയാശക്തിയാണ് ചിന്ത. ചിന്തയുടെ നാദമാണ് വാക്ക്. ബോധമനസ്സിന്റെ പ്രക്രിയയാണ് ചിന്ത. എന്നാല്‍ അബോധമണ്‌ഡലത്തില്‍ നിന്നാണ് വാക്കുകളുടെ പ്രവാഹം. അകത്ത് ഒരരുവി തെളിഞ്ഞുവരുന്നതുപോലെയാണ് ചിന്ത ഉണരുന്നത്. ചിന്ത ഒരു ചലനമാണ്. പുറം വായിച്ചാല്‍ അത് മനസ്സിലാവില്ല. ഊര്‍ജ്ജമുണ്ടായിക്കഴിഞ്ഞാല്‍ ചലനമുണ്ടാവുന്നു. എന്താണ് ഒരു ചിന്ത? ഇതൊരു ഓര്‍ഡറിങ് ആണ്. ചിന്തയുടെ…