മൗനത്തിനും മൊഴിയ്‌ക്കുമിടയിലുള്ള ഭാവസ്‌പന്ദമാണ് കവിത. ഈ ഭാവസ്‌പന്ദത്തെ തനിമ ചോരാതെ അനുവാചകനിലേക്കു പകരുന്നതിലാണ് കാവ്യസപര്യയുടെ സഫലത. പഴയ ശീലുകള്‍ വിട്ട് പുതിയ കാലത്തിന്റെ ചൊല്‍ക്കെട്ടുകള്‍ പരീക്ഷിക്കുകയാണ് നവഭാവുകത്വം. കലാസൃഷ്‌ടിയെന്നതിനേക്കാള്‍ ആത്മാനുഭവങ്ങളുടെ നേര്‍പ്പകര്‍പ്പായി ഇന്ന് കവിത മാറിയിരിക്കുന്നു. കുറെക്കൂടി സത്യസന്ധമാണ് സമീപനം. പ്രസന്ന ആര്യന്റെ ‘ചിലനേരങ്ങളില്‍ ചിലത്’ എന്ന കവിതാസമാഹാരത്തിന്റെ…
മലയാളസാഹിത്യചരിത്രത്തില്‍ വിശേഷമായ സ്ഥാനമാണ് വിലാസിനി എന്ന നോവലിസ്റ്റിനുള്ളത്. ആധുനിക രചനാരീതിയായ ബോധധാരാ സങ്കേതം ഉപയോഗിച്ച് രചിച്ച മനശാസ്‌ത്ര-ദാര്‍ശനിക സ്വഭാവമുള്ള വിലാസിനിയുടെ നോവലുകള്‍ മലയാള നോവല്‍ സാഹിത്യത്തെ അറുപതുകളുടെ തുടക്കത്തില്‍ ഒരു പുതിയ മേഖലയിലേക്ക് നയിച്ചു. അതുവരെ മലയാള നോവല്‍ രംഗത്ത് സുപരിചിതമല്ലാതിരുന്ന മലേഷ്യന്‍ മലയാളികളുടെ ജീവിത ചിത്രണത്തിലൂടെ മലയാള…
മലയാളഭാഷയ്‌ക്ക് ശ്രേഷ്ഠപദവി ലഭിച്ചതോടെ ഭാഷാസ്‌നേഹികളുടെ ചിരകാല മോഹം സഫലമായിരിക്കുന്നു. സംസ്‌കൃതം, തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകള്‍ക്കൊപ്പം ശ്രേഷ്ഠഭാഷാ ശ്രണിയിലേക്ക് മലയാളം കൂടി അംഗീകരിക്കപ്പെടുന്നത് മാതൃഭാഷയെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും വഴി തുറക്കും. മലയാളത്തിന്റെ പഴമയും തനിമയും ചൈതന്യവും തിരിച്ചറിയാന്‍ ഈ പഠനങ്ങള്‍ സഹായകമാവും. മലയാളഭാഷയുടെ പരിപോഷണത്തിനായി കേന്ദ്രസര്‍ക്കാര്‍…