വടക്കുംനാഥ ക്ഷേത്രത്തിന്നു ചുറ്റും പരന്നു കിടക്കുന്ന തൃശ്ശൂര്‍ ഒരു ക്ഷേത്രനഗരമാണ്. തേക്കിന്‍കാടിന്നു കിഴക്കായി പാറമേക്കാവ് ഭഗവതിക്ഷേത്രവും അല്‍പ്പം വടക്കുമാറി ഷൊര്‍ണ്ണൂര്‍ റോഡിനരികില്‍ തിരുവമ്പാടി ക്ഷേത്രവും നിലകൊള്ളുന്നു. പടിഞ്ഞാറ് റെയില്‍വേ ലയിനിന്നപ്പുറം കോട്ടപ്പുറം ശിവക്ഷേത്രവും തെക്കുമാറി കോശ്ശേരിവെളിയന്നൂര്‍ ക്ഷേത്രങ്ങളും വടക്കുപടിഞ്ഞാറായി പൂങ്കുന്നത്തെ ശ്രീരാമസ്വാമി ക്ഷേത്രവും കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെ…
വിഖ്യാതനായ ഐറിഷ്‌കവി ഡബ്ലിയു. ബി. യേറ്റ്‌സ് എഴുതുകയുണ്ടായി: “A work of art is the social act of a solitary man” എന്ന്, സമൂഹവും കലാകാരനും തമ്മിലുള്ള ബന്ധത്തെ ചുരുങ്ങിയ വാക്കുകളില്‍ നിഷ്‌കൃഷ്‌ടമായി നിര്‍വ്വചിച്ചിരിക്കയാണ് യേറ്റ്‌സ്. ഏതു കലാസൃഷ്‌ടിയും ഏകാകിയായ കലാകാരന്‍ ഏകാഗ്രമായി രൂപം നല്‍കുന്നതാണ്….