“ആരോ പറഞ്ഞപോലെ, ഏുറുപടക്കം തന്നെയാണ് ആ കവിത. എവിടെ വീണ് എപ്പോൾ, എത്ര ശക്തിയിൽ പൊട്ടുമെന്ന് നിശ്ചയിക്കാൻ പറ്റില്ല. ” കുഞ്ഞുണ്ണിക്കവിതയുടെ ഊർജജസ്വലതയാണ് ശ്രീ. കെ.പി ശങ്കരൻ്റെ ഈ വരികൾ വ്യക്തമാക്കിത്തരുന്നത്. ചാട്ടുളി പോലെ ഉള്ളിൽ തറയ്ക്കുന്ന ആ വരികൾക്ക് രാഷ്ട്രീയക്കാരെ വിമർശിക്കുമ്പോൾ മൂർച്ചയേറും; പ്രത്യേകിച്ചും സമകാലിക രാഷ്ട്രീയത്തിൻ്റെ…
ആത്മാന്വേഷകനില്‍ നിത്യസത്യത്തിന്റെ അവബോധമുണര്‍ത്താന്‍ പര്യാപ്‌തങ്ങളായ ദര്‍ശനരേഖകളാണ് ‘ശ്രദ്ധ’യുടെ ഉള്ളടക്കം. ഗുരുവര്യനായ മഹാചിന്തകന്റെ ഈ ആശയലോകം അത്യന്തസൂക്ഷ്‌മങ്ങളായ യോഗതത്ത്വങ്ങള്‍ അനാവരണം ചെയ്യുന്നു. ഭൂതശുദ്ധിയെക്കുറിച്ചും പാപമുക്തിയെക്കുറിച്ചും ശോധിയെക്കുറിച്ചും ബോധിയെക്കുറിച്ചുമെല്ലാം ഉള്‍വെളിച്ചം പകരുന്നതാണ് ഈ സാധനാപാഠം. ശ്രീ.ജി.എന്‍ പിള്ള എന്ന ആചാര്യന്റെ ആര്‍ജ്ജവവും അവഗാഹവും വ്യക്തമാക്കുന്നവയാണ് ഈ ദര്‍ശനസമ്പുടത്തിലെ ജ്ഞാനരശ്‌മികള്‍. തുടര്‍ന്നുവരുന്ന…