ജി.എന്‍.പിള്ളയെ, അദ്ദേഹം ശിവപുരിയില്‍ പാറുക്കുട്ടിഅമ്മയോടൊപ്പം താമസിക്കുന്ന കാലത്ത് ശ്രീ പി.എം.നാരായണന്റെ കൂടെ കാണുന്നതിനുള്ള ഒരു സന്തോഷം എനിക്കു ലഭിച്ചു. വളരെ സൗമ്യനും ക്രാന്തദര്‍ശിയുമായാണ് അദ്ദേഹം എന്നില്‍ അവശേഷിക്കുന്നത്. അന്ന് ഞാനവിടെ കാണാനിടയായ പാറുക്കുട്ടിഅമ്മയുടെ പെയിന്റിംഗുകളും മനസ്സില്‍ പച്ചപിടിച്ചുനില്‍ക്കുന്നു. ചിത്രങ്ങള്‍ ഇപ്പോഴും കോട്ടംകൂടാതെ ഇരിക്കുന്നുവോ എന്തോ! സംരക്ഷിക്കപ്പെടേണ്ടതുതന്നെ ഈ ചിത്രങ്ങളെന്ന്…
മലയാളഭാഷയ്‌ക്ക് ശ്രേഷ്ഠപദവി ലഭിച്ചതോടെ ഭാഷാസ്‌നേഹികളുടെ ചിരകാല മോഹം സഫലമായിരിക്കുന്നു. സംസ്‌കൃതം, തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകള്‍ക്കൊപ്പം ശ്രേഷ്ഠഭാഷാ ശ്രണിയിലേക്ക് മലയാളം കൂടി അംഗീകരിക്കപ്പെടുന്നത് മാതൃഭാഷയെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും വഴി തുറക്കും. മലയാളത്തിന്റെ പഴമയും തനിമയും ചൈതന്യവും തിരിച്ചറിയാന്‍ ഈ പഠനങ്ങള്‍ സഹായകമാവും. മലയാളഭാഷയുടെ പരിപോഷണത്തിനായി കേന്ദ്രസര്‍ക്കാര്‍…