സത്യാന്വേഷണത്തിനിടയിൽ ഉയർന്നുവന്ന ഒരായിരം ചോദ്യങ്ങളുടെ ഉത്തരം തേടി വേദോപനിഷത്തുകളുടെ പഠനങ്ങളും ഋഷിവര്യന്മാരുടെ വ്യാഖ്യാനങ്ങളും മുൻനിർത്തിയുള്ള ജ്ഞാനതപസ്സിൻ്റെ പരിണിതഫലമാണ് “ബോധിനി” എന്ന പേരിലുള്ള ഗ്രന്ഥതയം. ജ്ഞാനതീർത്ഥയാത്രയിൽ ഉപജീവനത്തിന് ഉപകരിച്ച അദ്ധ്യാത്മതത്ത്വങ്ങളും ചിന്താശകലങ്ങളും ആത്മാന്വേഷണ കുതുകിയായ സാധകന് സഹായകമാകുമെന്ന് കരുതി ഇവിടെ രേഖപ്പെടുത്തുകയാണ്. Bodhini by crabnews on Scribd
ഇതൊരു തിരിഞ്ഞു നോട്ടമാണ്. കടന്നു പോന്ന വഴിത്താരകള്‍ നിമ്നോന്നതങ്ങള്‍ നിറഞ്ഞതായിരുന്നുവെങ്കിലും ഉദയവർണങ്ങളും ഇളവെയിലൊളിയും വേലിപ്പൂക്കളുടെ നിറഭേദവും വയല്‍ വരമ്പത്തെ സ്‌നേഹപ്പുല്‍ക്കൊടികളും അന്തിത്തുടുപ്പു മെല്ലാം മനസ്സില്‍ നിറഞ്ഞു നില്ക്കുന്നു. എന്റെ ജീവിതത്തിലെ നിനവുകളും നിറവുകളുമാണ് ‘നളിനദളങ്ങളി’ല്‍ രേഖപ്പെടുത്തിയിരിക്കുന്നത്; ആരോടും പരിഭവമില്ലാതെ, പകയില്ലാതെ ചില അനുഭവ സാക്ഷ്യങ്ങള്‍. നേര്‍ക്കാഴ്ചകള്‍ ഏറെ ഒരുക്കുന്നുണ്ടെങ്കിലും…
ആർദ്രമായ ഒരു സന്ധ്യ യിൽ തരളിതമായ സ്വരത്തിൽ അവൾ മൊഴിഞ്ഞു: ” ഞാൻ എത്രമാത്രം ഇഷ്ടപ്പെടുന്നു എന്നറിയ്വോ? ” പക്ഷെ, അതൊരു വിടവാങ്ങലായിരുന്നു. മുറിപ്പാടുകൾ തലോടി നടന്നുനീങ്ങുമ്പോൾ മനസ്സ് മന്ത്രിച്ചു: വരും വരായ്മകളുടെ വളവുകളിൽ ഇടറി നില്ക്കരുത്. പുതിയ പുലരികൾ കാത്തിരിക്കുന്നു… കരിവളകിലുക്കി കാലം കടന്നുപോയി. “എല്ലാം ഞാനറിഞ്ഞു….