ആർദ്രമായ ഒരു സന്ധ്യ യിൽ തരളിതമായ സ്വരത്തിൽ അവൾ മൊഴിഞ്ഞു: ” ഞാൻ എത്രമാത്രം ഇഷ്ടപ്പെടുന്നു എന്നറിയ്വോ? ” പക്ഷെ, അതൊരു വിടവാങ്ങലായിരുന്നു. മുറിപ്പാടുകൾ തലോടി നടന്നുനീങ്ങുമ്പോൾ മനസ്സ് മന്ത്രിച്ചു: വരും വരായ്മകളുടെ വളവുകളിൽ ഇടറി നില്ക്കരുത്. പുതിയ പുലരികൾ കാത്തിരിക്കുന്നു… കരിവളകിലുക്കി കാലം കടന്നുപോയി. “എല്ലാം ഞാനറിഞ്ഞു….
പച്ചമാങ്ങ തിന്നുപുളിച്ച പല്ലില്‍ ഉമിക്കരി അമര്‍ത്തി തേക്കുമ്പോഴുണ്ടാകുന്ന ആ ഒരസ്വസ്ഥത… അതുപോലെയാണ് മനസ്സില്‍… വിവരിക്കാനാവാത്ത ഒരു തരം തരിപ്പ്. തമ്പാനൂര്‍ ബസ് സ്റ്റാന്റില്‍ കാല്‍ ചവിട്ടിയപ്പോള്‍ മുതല്‍ ഞാനിതനുഭവിച്ചുതുടങ്ങിയതാണ്… കാലിന്റെ പെരുവിരലില്‍ തുടങ്ങി വാരിയെല്ലിന്റെ വശങ്ങളിലൂടെ മൂക്കിന് തുമ്പത്തുവരെയെത്തുന്ന ഒരു മിന്നായം. കൊന്നത്തെങ്ങിന്റെ ഉച്ചിയില്‍വരെ പിടിച്ചുകയറിയവന്‍ താഴേക്കു നോക്കിയാലുണ്ടാവുന്ന…