രസകരമായ യാത്രാനുഭവങ്ങളും ആര്‍ദ്രമായ ആത്മാനുഭവങ്ങളും ഹൃദ്യമായ സ്മൃതിചിത്രങ്ങളും ശ്രീ.മോഴികുന്നം ദാമോദരന്‍ നമ്പൂതിരിയുടെ “വഴിയോരക്കാഴ്ചകള്‍” എന്ന ലഘു ഉപന്യാസങ്ങളുടെ സമാഹാരത്തെ ധന്യമാക്കുന്നു. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ മൌലികതയാര്‍ന്ന മുഖചിത്രം ഈ പുസ്തകത്തിന്റെ മാറ്റുകൂട്ടുന്നു. അകവും പുറവും ഒരുപോലെ ആകര്‍ഷകമായ ‘വഴിയോരക്കാഴ്ചകള്‍’ വായനക്കാരനെ ആഹ്ളാദിപ്പിക്കുമെന്നതില്‍ സംശയമില്ല. ലളിതസുന്ദരമായ ശൈലിയും മിഴിവാര്‍ന്ന നഖചിത്രങ്ങളും അനുവാചകന്റെ…