അസാധാരണമായ അനുഭവതലമാണ് ഈ നോവലെറ്റിന്റെ മുഖമുദ്ര ആദ്ധ്യാത്മികവും മാനസികവുമായ സമസ്യകള്‍ ചര്‍ച്ച ചെയ്യുന്ന ഈ കൃതി മനുഷ്യന്റെ അസ്‌തിത്വത്തിന്റെ അടിസ്ഥാനതത്ത്വം അനാവരണം ചെയ്യുന്നു മനസ്സിലെ കടുംകെട്ടുകള്‍ മുറുകി ഇരുളിലേക്ക് വഴുതിവീഴാന്‍ തുടങ്ങുന്ന ഒരാത്മാവിനെ സത്യബോധത്തിന്റെ തൂവെളിച്ചത്തിലേയ്‌ക്ക് നയിക്കുന്ന ഗുരുചര്യയുടെ അഭിദര്‍ശനം ഈ രചനയെ ധന്യമാക്കുന്നു ആത്മനൊമ്പരത്തിന്റെ നിഴല്‍പ്പാടില്‍നിന്ന് ജീവിതത്തിന്റെ…
“നിങ്ങള്‍ക്കറിയാമോ ഈ ചെന്താമരപ്പൂവിതളുകള്‍ എന്റെ ഹൃദയരക്തത്തില്‍നിന്ന് നെയ്‌തെടുത്തതാണെന്ന്? ഈ ചിറകടിക്കുന്ന പറവകള്‍ എന്റെ ആത്മാവിന്റെ സംഗീതാത്മകമായ പുനരവതാരമാണെന്ന്? ഈ പ്രകൃതിയുടെ മോഹനഗന്ധം അന്തരീക്ഷത്തില്‍ സാന്ദ്രമായി വ്യാപിച്ചു കിടക്കുന്ന എന്റെ വികാരങ്ങളാണെന്ന് ?ഇവിടെത്തിളങ്ങുന്ന വാനം, ഈ നീലഹിരണ്മയവാനം, ഞാന്‍ തന്നെയാണെന്ന്? എന്റെതന്നെ മറ്റൊരു മാനമാണെന്ന്; ദുഃഖത്തിലും ദുര്യോഗത്തിലും പിടയുന്ന സിരാവ്യൂഹങ്ങളുടെ,…