മൂന്നര പതിറ്റാണ്ടായി മലയാള സാഹിത്യ-മാധ്യമരംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന ശ്രീ.എ.പി. നളിനന്റെ ഏറ്റവും പുതിയ പുസ്തകമായ ‘അനുയാത്രകള്‍, അഭിമുഖങ്ങള്‍’ സാഹിത്യ പത്രപ്രവര്‍ത്തനത്തിന്റെ സാധ്യതകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. പത്രപ്രവര്‍ത്തനം ഇവിടെ സര്‍ഗ്ഗസപര്യയായി മാറുന്നു. ‘ഹ്യൂമന്‍ ഇന്‍ററസ്റ്റ് സ്റ്റോറി’കള്‍ക്കുമപ്പുറം വിഷയത്തിന്റെ അനുഭൂതിതലവും ആത്മഭാവവും വായനക്കാര്‍ക്ക് അനുഭവവേദ്യമാക്കുന്ന രചനകളാണ് ഈ പുസ്തകത്തിലുള്ളത്. ‘അനുയാത്രകള്‍’ എന്ന ആദ്യഭാഗത്തില്‍…
മലമുടിയിൽ ഒരു ജലരേഖയായ് ഉദിച്ച്, സമതലങ്ങളിൽ തിടം വെച്ച് വളർന്ന്, നാടും നഗരവും താണ്ടി കടലലകളിൽ അലിയുന്ന പുഴ – ഓർമ്മയുടെ ചുഴികളിൽ കറങ്ങിത്തിരിയുമ്പോൾ കടവിൽ ഒരു കേവുവള്ളം; കരയിൽ നാമം ജപിക്കുന്ന ജടപിടിച്ച ആൽമരം… ഇരുകരകളേയും തഴുകി ഒഴുകിയ പുഴ ഇന്ന്,മെലിഞ്ഞുണങ്ങി ഇഴയുന്നു; തെളിമണലിൽ തലചായ്ച്ച് കേഴുന്നു…