തിരിച്ചെടുക്കാന്‍ പറ്റാത്തതാണ് വാക്കും സമയവും. സമയത്തിന്റെ സമര്‍ത്ഥമായ വിനിയോഗമാണ് ജീവിതവിജയത്തിന്റെ അടിസ്ഥാനഘടകങ്ങളില്‍ ഒന്ന്. സമയനിഷ്‌ഠയും സമയക്രമീകരണവും നിര്‍വ്വഹിക്കേണ്ട കാര്യങ്ങളുടെ കൃത്യമായ മുന്‍ഗണനയും പ്രവര്‍ത്തനത്തിലെ അടുക്കും ചിട്ടയും ഒരു വ്യക്തിയുടെ കാര്യക്ഷമത നിര്‍ണ്ണയിക്കുന്നു. സമയം ചോരുന്ന വഴികള്‍ കണ്ടെത്താന്‍ കഴിയണം. എവിടെയാണ് കാലതാമസം വന്നത് എന്ന് കണ്ടുപിടിച്ച് തിരുത്തണം. വ്യക്തമായ…
‘കേരളസാഹിത്യസമിതി അരനൂറ്റാണ്ടുകാലം കേരളത്തിലെ സാംസ്‌കാരിക രംഗത്തുണ്ടാക്കിയ ചലനങ്ങളെ ഒപ്പിയെടുക്കാനുള്ള എളിയ ശ്രമമാണ് ഈ ഗ്രന്ഥത്തില്‍ നടത്തിയിട്ടുള്ളത്’ എന്ന ഗ്രന്ഥകാരന്റെ വാക്കുകളുടെ സമര്‍ത്ഥനമാണ് “അടയാളം”. വരുംതലമുറയ്‌ക്കുവേണ്ടി കേരള സാഹിത്യസമിതിയുടെ ചരിത്രത്തിന്റെ നാള്‍വഴികള്‍ രേഖപ്പെടുത്തി കെ.ജി. രഘുനാഥ് വഹിച്ച പങ്ക് വളരെ വലുതാണ്. “പഴയ രേഖകളുടെ ഉറവിടം അന്വേഷിച്ച് ഒരു കൃതിയാക്കാനും,…
ജ്ഞാനത്തിന്റെ ഒരു സ്‌പന്ദമെടുത്തതാണ് ഭാഷ. ഭാഷ മനസ്സിന്റെ ഉപരിതലത്തേയും മിത്ത് അതിന്റെ അന്തഃസ്ഥലത്തേയും പ്രകാശിപ്പിക്കുന്നു. ഭാഷ എന്നതിന്ന് ഭാസ്, പ്രകാശിക്കുക എന്നാണര്‍ത്ഥം. ഭാഷ എന്നത് ഭാവാഭിവ്യക്തിക്കുള്ള ഒരു മാധ്യമമാകുന്നു. ഭാവത്തിന് നിയതതയില്ല. ആശയത്തിന് നിയതതയുണ്ട്; പരിധിയുണ്ട്. ശബ്‌ദത്തിലൂടെയാണ് ഭാവം പ്രകാശിക്കുന്നത്. ശബ്‌ദം രണ്ടുതരത്തിലുണ്ടെന്നാണ് വൈയാകരണന്മാരുടെ അഭിപ്രായം. (1)…