മുളബുദ്ധൻ

മുന്നിലെ ജനലിലൊരു മിന്നായം,
മുററത്തൂടെയാരോ
വീടിനു പുറകില്‍
പോയപോലെ !
ആരാണെന്ന്
ഓടിച്ചെന്ന് നോക്കിയപ്പോൾ
കിണറുണ്ട് നിന്ന് കുളിക്കുന്നു.
കൂടെ പപ്പായയും പാഷൻ ഫ്രൂട്ടും
മത്തവള്ളിയും റമ്പൂട്ടാനും
ആപ്പിൾ ചാമ്പയും
ഉടലാകെ ചോർന്നൊലിക്കുമ്പോലെ .
“ആരായിരുന്നു”
” ഒരു കാറ്റായിരുന്നു “
മുള ബുദ്ധൻ തല കുടഞ്ഞു
“കുളിക്കാനൊരു മഴ കൊണ്ടുവന്നതാ“
— പ്രസന്ന ആര്യൻ
മലയാളദളം » Malayaladalam 
